Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

യു ഡി എഫിനെതിരെ വോട്ടുകച്ചവടം ആരോപിച്ച് പിണറായി വിജയന്‍

തിരുവനന്തപുരം: വീണ്ടും ഭരണത്തിലെത്തുമെന്ന യു ഡി എഫിന്റെ ആത്മവിശ്വാസം ബി ജെ പി വോട്ടുകളിലായിരുന്നുവെന്ന് പിണറായി വിജയന്‍. 2016 നേക്കാള്‍ ബി.ജെ.പിക്ക് 4,285,31 വോട്ടുകള്‍ കുറഞ്ഞത് ഇതിന് വ്യക്തമായ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

പത്ത് മണ്ഡലങ്ങളില്‍ ബി ജെ പിയുമായി വോട്ട് കച്ചവടം നടന്നതിന്റെ കണക്കുകളും പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ നിരത്തി. പെരുമ്പാവൂര്‍, കുണ്ടറ, തൃപ്പൂണിത്തുറ തുടങ്ങിയ മണ്ഡലങ്ങളിലാണ് വോട്ടുകച്ചവടം നടന്നത്. പുറത്തുവന്നതിനെക്കാള്‍ വലിയ കച്ചവടമാണ് നടന്നത്.

ബിജെപി ബോട്ടുകള്‍ വാങ്ങി ജയിക്കാമെന്ന് കരുതിയെങ്കിലും മതനിരപേക്ഷത ഉയര്‍ത്തി പ്രവര്‍ത്തിച്ച എല്‍ ഡി എഫ് സര്‍ക്കാരിനൊപ്പം കേരള സംസ്ഥാനം നിലകൊണ്ടു. ബി ജെ പി വോട്ട് മറിച്ചില്ലായിരുന്നെങ്കില്‍ ഇതിലും ദയനീയമായ സ്ഥിതിയായിരുന്നു കോണ്‍ഗ്രസിന് ഉണ്ടാകുമായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.