Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

കേരളത്തില്‍ കോവിഡ് വ്യാപനം ഇനിയും വര്‍ദ്ധിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വ്യാപനം ഇനിയും വര്‍ദ്ധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗവ്യാപനം വര്‍ദ്ധിക്കുന്നത് ആരോഗ്യസംവിധാനത്തിന് വെല്ലുവിളിയാകുമെന്നും അദ്ദേഹം മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് രണ്ടാം തരംഗം ഇന്ത്യയില്‍ ഗ്രാമങ്ങളിലേക്കും വ്യാപിച്ചു എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗ്രാമീണമേഖലയില്‍ ആരോഗ്യ സംവിധാനങ്ങളുടെ കുറവ് ഇത് ഗുരുതരമാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗ്രാമ മേഖലകളിലും നിയന്ത്രണം അനിവാര്യമാണ്. നിയന്ത്രണം വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കും. തദ്ദേശ സ്ഥാപനങ്ങള്‍ ആ കാര്യം ഉറപ്പാക്കണം. ഹോം ക്വാറന്റീനില്‍ കഴിയുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. പള്‍സ് ഓക്‌സി മീറ്റര്‍ ഉപയോഗിച്ച് ഓക്‌സിജന്‍ നില ഇടയ്ക്ക് പരിശോധിക്കണം. ആര്‍ക്കെങ്കിലും ചികിത്സ ലഭിക്കാതെ ഉണ്ടാകാതെ നോക്കണം. 50 ശതമാനം പേരിലേക്ക് രോഗം പകര്‍ന്നത് വീടുകളില്‍ വെച്ചാണ്. ഗൗരവത്തോടെ പരിഗണിക്കേണ്ട പ്രശ്‌നമാണ്. ഓരോരുത്തരും സ്വന്തം വീടുകളില്‍ സുരക്ഷാ വലയം തീര്‍ക്കാന്‍ ജാഗ്രത പുലര്‍ത്തണം. വയോജനങ്ങളും കുട്ടികളും ഇടപെടുമ്പോള്‍ നന്നായി ശ്രദ്ധിക്കണം. കഴിയാവുന്നത്ര വീടില്‍ നിന്ന് പുറത്തിറങ്ങരുത്.

സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നവര്‍ അത്യാവശ്യ സാധനം കുറഞ്ഞ സമയത്തില്‍ വാങ്ങുക. ഡബിള്‍ മാസ്‌ക് ഉപയോഗിക്കുക, സാനിറ്റൈസര്‍ ഉപയോഗിക്കുക, അകലം പാലിക്കുക. തിരികെ വീട്ടിലെത്തുമ്പോള്‍ കൈകാലുകളും മുഖവും സോപ്പുപയോഗിച്ച് വൃത്തിയാക്കണം. കുളിക്കാനാവുമെങ്കില്‍ അതാണ് ഏറ്റവും നല്ലത്. തുമ്മല്‍, ചുമ, ജലദോഷം, ശ്വാസം മുട്ടല്‍ എന്നിവ കണ്ടാല്‍ വീട്ടിലാണെങ്കിലും മാസ്‌ക് ധരിക്കണം. മറ്റ് അംഗങ്ങളും മാസ്‌ക് ധരിക്കണം. കൊവിഡുണ്ടോയെന്ന് ഉറപ്പാക്കണം. മറ്റ് വീടുകള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം. അത്യാവശ്യ കാര്യങ്ങള്‍ക്ക് മറ്റ് വീടുകളില്‍ പോകേണ്ടതുണ്ടെങ്കില്‍ മാസ്‌ക് ധരിച്ചും കൈകള്‍ സാനിറ്റൈസ് ധരിച്ചുമാണ് പോകേണ്ടതാണെന്നും അദ്ദേഹം നിര്‍ദേശിച്ചു.

വീടുകളില്‍ ജനല്‍ അടച്ചിടരുത്, തുറന്നിടണം. വീടിനകത്ത് കഴിയാവുന്നത്ര വായു സഞ്ചാരം ഉറപ്പാക്കണം. രോഗം പകരാനുള്ള സാധ്യത കുറയും. ആളുകള്‍ നിരന്തരമായി സ്പര്‍ശിക്കുന്ന പ്രതലം, വാതിലുകളുടെ ഹാന്റിലുകള്‍ സ്വിച്ചുകള്‍, ഇവ ഇടയ്ക്കിടയ്ക്ക് സാനിറ്റൈസ് ചെയ്യണം. കൊവിഡ് രോഗബാധ ഏല്‍ക്കാത്ത ഇടമായി വീടുകളെ മാറ്റാന്‍ ഓരോരുത്തരും മുന്‍കൈയെടുക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.