Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

കാര്യമായ രോഗലക്ഷണങ്ങളില്ലാത്തവര്‍ ആശുപത്രികളില്‍ അഡ്മിറ്റ് ആകേണ്ടതില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: കാര്യമായ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരും മറ്റ് അസുഖങ്ങള്‍ ഇല്ലാത്തവരും വീട്ടില്‍ തന്നെ കഴിഞ്ഞാല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇവര്‍ക്ക് ആവശ്യമായ മറ്റ് സംവിധാനങ്ങള്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

കൂടുതല്‍ ആളുകള്‍ ആശുപത്രികളിലേക്ക് എത്താനും അഡ്മിറ്റ് ആകാനും തിരക്കുകൂട്ടുന്നുണ്ട്. കോവിഡ് ഉണ്ട് എന്നത് കൊണ്ട് മാത്രം എല്ലാവരും ആശുപത്രിയില്‍ എത്തണമെന്നില്ല. അപ്പോള്‍ മാത്രമേ ഗുരുതരമായ രോഗം ഉള്ളവരെ ചികില്‍സിക്കാന്‍ ആശുപത്രികള്‍ക്ക് കഴിയൂ. സ്വകാര്യ ആശുപത്രികളും ഈ കാര്യത്തില്‍ ജാഗ്രത കാണിച്ചേ മതിയാകൂ.

ചികിത്സാ പ്രോട്ടോക്കോള്‍ അനുസരിച്ചു ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യേണ്ടവരെ മാത്രമേ സ്വകാര്യ ആശുപത്രികളും അഡ്മിറ്റ് ചെയ്യാവൂ. അല്ലാതെ വരുന്നവരെ മുഴുവന്‍ അഡ്മിറ്റ് ചെയ്യുന്ന സ്ഥിതി ഉണ്ടായാല്‍ ഗുരുതര രോഗമുള്ളവര്‍ക്ക് ചികിത്സ ലഭ്യമാകാത്ത സാഹചര്യം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.