Agriculture

Entertainment

November 30, 2022

BHARATH NEWS

Latest News and Stories

അറ്റകുറ്റപ്പണി: കുറ്റിപ്പുറം പാലത്തില്‍ ഗതാഗത നിരോധനം

കുറ്റിപ്പുറം പാലം അറ്റകുറ്റപ്പണിക്കായി അടയ്ക്കുന്നതിനാല്‍ ബുധനാഴ്ച രാത്രിമുതല്‍ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിക്കും. കാല്‍നടയായി മാത്രമേ പാലം കടക്കാനാവൂ. രാത്രി ഒന്‍പത് മുതല്‍ രാവിലെ ആറുവരെ എട്ടുദിവസത്തേക്കാണ് ഗതാഗത നിരോധനം.

കോഴിക്കോട് ഭാഗത്തുനിന്ന് തൃശ്ശൂര്‍ ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍ പുത്തനത്താണിയില്‍നിന്ന് പട്ടര്‍നടക്കാവ് തിരുനാവായ ബി.പി. അങ്ങാടി ചമ്രവട്ടം വഴിയോ വളാഞ്ചേരിയില്‍നിന്ന് കൊപ്പം പട്ടാമ്പി പെരുമ്പിലാവ് വഴിയോ പോകണം. തൃശ്ശൂരില്‍നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്നവര്‍ എടപ്പാളില്‍നിന്നോ നടുവട്ടത്തുനിന്നോ തിരിഞ്ഞ് പൊന്നാനി ചമ്രവട്ടംവഴിയും പോകണം.