Agriculture

Entertainment

December 2, 2022

BHARATH NEWS

Latest News and Stories

സംസ്ഥാനത്ത് ഒന്‍പത് ദിവസം സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. മെയ് എട്ടു മുതല്‍ 16 വരെയാണ് ലോക്ക്ഡൗണ്‍. സംസ്ഥാനത്ത് ഇതുവരെ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ ഫലം കാണുന്നില്ലെന്ന പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് കേരളത്തില്‍ ഉണ്ടായത്. നിലവിലെ മിനി ലോക്ക്ഡൗണ്‍ അപര്യാപ്തമാണെന്ന് വിദഗ്ദ്ധ സമിതി അഭിപ്രായപ്പെട്ടിരുന്നു. നിയന്ത്രണങ്ങള്‍ സംബന്ധിച്ച സര്‍ക്കാരിന്റെ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. അവശ്യ സര്‍വ്വീസുകള്‍, ഭക്ഷണം, ആരോഗ്യവിഭാഗം എന്നിവയെ ലോക്ക്ഡൗണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.