Agriculture

Entertainment

December 2, 2022

BHARATH NEWS

Latest News and Stories

മാസ്‌കാണ് ആശ്രയം, സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട

തിരുവനന്തപുരം: കോവിഡ് അതിതീവ്ര വ്യാപന ഭീതിയില്‍ ശരിയായ രീതിയില്‍ മാസ്‌ക് ഉപയോഗിക്കുന്നത് ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധമാണ്. ഓരോരുത്തരും മാസ്‌ക് ശരിയായി ധരിക്കുക അതുപോലെ കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ പ്രത്യേകിച്ച് പ്രായമുള്ളവര്‍ ഗുണനിലവാരമുള്ള മാസ്‌ക് ധരിക്കുന്നുണ്ടെന്നും ഉറപ്പു വരുത്തുക.

തുണി മാസ്‌ക് മാത്രമായി ധരിക്കുന്നത് സുരക്ഷിതമല്ല. ഇരട്ട മാസ്‌ക് ധരിക്കുന്നതാണ് കൂടുതല്‍ സുരക്ഷിതം. മൂന്ന് പാളികളുള്ള സര്‍ജിക്കല്‍ മാസ്‌ക് മൂക്കും വായും മൂടുന്ന വിധം ധരിക്കുക. അതിനു മുകളില്‍ പാകത്തിനുള്ള തുണി മാസ്‌കും ധരിക്കുക. ഗുണനിലവാരമുള്ള എന്‍.95 മാസ്‌ക് സുരക്ഷിതമാണ്. എന്‍.95 നൊപ്പം മറ്റ് മാസ്‌ക് ധരിക്കരുത്.

ഇരട്ട മാസ്‌ക് ധരിക്കുമ്പോഴും പാകത്തിനുള്ളവയും മൂക്കും വായും മൂടുന്ന വിധത്തിലും ധരിച്ചാല്‍ മാത്രമേ പ്രയോജനമുണ്ടാവൂ. മാസ്‌ക് ധരിക്കുന്നതിന് മുന്‍പ് കൈകള്‍ അണുവിമുക്തമാക്കണം. സംസാരിക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ മാസ്‌ക് താഴ്ത്തരുത്. മാസ്‌കില്‍ ഇടയ്ക്കിടെ സ്പര്‍ശിക്കരുത്.