Agriculture

Entertainment

December 2, 2022

BHARATH NEWS

Latest News and Stories

കോവിഡ് വ്യാപനം: പരമാവധി ജാഗ്രത പുലര്‍ത്തണം

കോവിഡ് 19 അതിതീവ്രമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ രോഗപ്രതിരോധ മാര്‍ഗ്ഗങ്ങളും നിയന്ത്രണങ്ങളും കൃത്യമായി പ്രാവര്‍ത്തികമാക്കിയാല്‍ മാത്രമേ രോഗബാധയില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാനാകൂ. രോഗ പ്രതിരോധത്തിനായുള്ള ഓരോരുത്തരുടേയും പ്രവൃത്തി വളരെ സുപ്രധാനമാണ്.

ജനിതക മാറ്റം വന്ന കൊറോണ വൈറസിന്റെ രോഗവ്യാപന തോത് കൂടുതലാണ്. അടഞ്ഞ മുറികള്‍ രോഗവ്യാപനത്തിന്റെ പ്രധാന കാരണമാണ്. വീട്ടിലും തൊഴിലിടങ്ങളിലും സാധ്യമായ പരമാവധി വായു സഞ്ചാരം ഉറപ്പാക്കണം. എ.സി.യുള്ള മുറികളില്‍ ചെലവിടുന്നത് കഴിയുന്നതും ഒഴിവാക്കുക. വീട്ടിലെ ജനാലകള്‍ തുറന്നിടുക.

കോവിഡ് രോഗി ഹോം ഐസോലേഷനില്‍ കഴിയുന്നുണ്ടെങ്കില്‍ മുറിയ്ക്കുള്ളില്‍ വായുസഞ്ചാരമുറപ്പാക്കാന്‍ ജനാലകള്‍ തുറന്നിടുക. ഫാനുകള്‍ പ്രവര്‍ത്തിപ്പിക്കുക. ഓഫീസ് മുറികളില്‍ ജനാലകള്‍ തുറന്നിട്ട് ഫാനുകള്‍ പ്രവര്‍ത്തിപ്പിക്കുക. വാഹനങ്ങളുടെ വിന്‍ഡോ ഗ്ലാസ്സ് താഴ്ത്തിയിടുന്നതാണ് നല്ലത്. പൊതുഗതാഗത വാഹനങ്ങളിലും ഷട്ടര്‍ താഴ്ത്തിയിട്ടുള്ള യാത്ര ഒഴിവാക്കാം. ചെറിയ കാര്യങ്ങളിലും ജാഗ്രത പുലര്‍ത്തണം.