Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

ജോണ്‍ ബ്രിട്ടാസ് ഉള്‍പ്പെടെ ഏഴുപേര്‍ക്കുകൂടി 25 ലക്ഷംരൂപ വീതം നഷ്ടപരിഹാരം അനുവദിച്ചു

മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് ഉള്‍പ്പെടെ ഏഴുപേര്‍ക്കുകൂടി 25 ലക്ഷംരൂപ വീതം നഷ്ടപരിഹാരം അനുവദിച്ച് നഷ്ടപരിഹാരസമിതി ഉത്തരവായി. മരടിലെ ഹോളിഫെയ്ത്ത് എച്ച്.ടു.ഒ.യിലാണ് ബ്രിട്ടാസിന് ഫ്‌ളാറ്റുണ്ടായിരുന്നത്.

ജസ്റ്റിസ് കെ. ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷനായ സമിതിയുടെ മുന്നില്‍ ഇനി 20 അപേക്ഷകള്‍ കൂടിയാണുള്ളത്. ഇതില്‍ ഏഴെണ്ണത്തില്‍ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഒമ്പത് എണ്ണത്തില്‍ ആധാരമോ രജിസ്റ്റര്‍ ചെയ്ത മറ്റു രേഖകളോ ഇല്ല. ഇത്തരം കേസുകളില്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ സമിതി നിര്‍ദേശിച്ചു. നാലെണ്ണം ഫ്‌ളാറ്റ് നിര്‍മാതാക്കളുടെ കുടുംബാംഗങ്ങള്‍ നല്‍കിയതാണ്.

സു​പ്രീം​കോ​ട​തി ഉത്തരവനുസരിച്ച്‌ പൊ​ളി​ച്ചു​മാ​റ്റു​ന്ന മ​ര​ടി​ലെ ഫ്ലാ​റ്റു​ക​ളി​ല്‍​നി​ന്ന് അ​വ​ശേ​ഷി​ക്കു​ന്ന വ​സ്തു​ക്ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളും എ​ടു​ക്കാ​ന്‍ ബു​ധ​നാ​ഴ്ച വരെ അവസാന അവസരം നല്‍കിയിട്ടുണ്ട്. ജ​സ്​​റ്റി​സ് പി.​ബാ​ല​കൃ​ഷ്ണ​ന്‍ സ​മി​തി​യാ​ണ് നേ​ര​ത്തേ പ്ര​ത്യേ​ക അ​പേ​ക്ഷ ന​ല്‍​കി​യ ഫ്ലാ​റ്റു​ട​മ​ക​ള്‍​ക്കും റെ​സി​ഡ​ന്‍​റ്​​സ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍​ക്കും വി​ല​പി​ടി​പ്പു​ള്ള സാ​ധ​ന​ങ്ങ​ള്‍ എ​ടു​ക്കാ​നാ​യി അ​വ​സ​രം ന​ല്‍​കി​യ​ത്. ഫ​ര്‍​ണി​ച്ച​ര്‍, എ​യ​ര്‍​ക​ണ്ടീ​ഷ​ണ​ര്‍, വാ​ഷി​ങ് മെ​ഷീ​ന്‍, ഫാ​ന്‍, ലൈ​റ്റ് ഫി​റ്റി​ങ്, ടാ​പ്പു​ക​ള്‍, ബാ​ത്ത് റൂം, ​അ​ടു​ക്ക​ള ക​ബോ​ര്‍​ഡു​ക​ള്‍, പു​സ്ത​ക​ങ്ങ​ള്‍, ത​യ്യ​ല്‍ മെ​ഷീ​ന്‍, ട്രെ​ഡ് മി​ല്‍, തു​ട​ങ്ങി​യ​വ​യാ​ണ് എ​ടു​ക്കാ​നാ​വു​ക.