Agriculture

Entertainment

December 2, 2022

BHARATH NEWS

Latest News and Stories

സത്യപ്രതിജ്ഞ മെയ് 20 ന്

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഈമാസം 20ന്. സിപിഎം-സിപിഐ ഉഭയകക്ഷി ചര്‍ച്ചയിലാണ് തീരുമാനമായത്. ലോക്ക്ഡൗണിന് ശേഷം 17ന് ഇടതുമുന്നണി യോഗം ചേരും. 18ന് സിപിഎം സെക്രട്ടറിയേറ്റ് ചേരും. ഇതിന് ശേഷമാണ് സത്യപ്രതിജ്ഞ.

മന്ത്രിസഭ രൂപീകരണത്തിനായി സിപിഎം-സിപിഐ പാര്‍ട്ടി നേതാക്കള്‍ ചര്‍ച്ച നടത്തി. എകെജി സെന്ററില്‍ നടന്ന ചര്‍ച്ചയില്‍ നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍, കോടിയേരി ബാലകൃഷ്ണന്‍, പന്ന്യന്‍ രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

മന്ത്രിസഭയിലെ സിപിഐ അംഗങ്ങളുടെ എണ്ണത്തെ കുറിച്ച് കാനം രാജേന്ദ്രന്‍ സിപിഎം നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. നാല് സീറ്റുകള്‍, രണ്ട് കാബിനറ്റ് പദവികള്‍ എന്ന മുന്‍ കണക്കില്‍ നിന്ന് സിപിഐ പിന്നോട്ടുപോയിട്ടില്ല.

കേരള കോണ്‍ഗ്രസ് എം ഉള്‍പ്പെടെയുള്ള കക്ഷികള്‍ക്ക് നല്‍കാനുള്ള മന്ത്രിസ്ഥാനങ്ങളുടെ കാര്യത്തില്‍ ധാരണയായിട്ടില്ല. മുന്നണിയിലെ മറ്റു കകക്ഷികളുമായി സിപിഎം വരും ദിവസങ്ങളില്‍ ചര്‍ച്ച നടത്തും.