Agriculture

Entertainment

December 7, 2022

BHARATH NEWS

Latest News and Stories

കോവിഡ് അതിതീവ്രവ്യാപനം: തദ്ദേശ പ്രതിനിധികളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് അതിതീവ്രവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി തദ്ദേശപ്രതിനിധികളുടെ യോഗം വിളിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴി നാളെ രാവിലെ പതിനൊന്ന് മണിക്കാണ് യോഗം. കോവിഡ് വ്യാപനം തടയുന്നതില്‍ തദ്ദേശ സ്ഥാപനങ്ങളുടെ പങ്ക് വലുതാണ്. ഇവരുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് മുഖ്യമന്ത്രി തദ്ദേശ പ്രതിനിധികളുടെ യോഗം വിളിച്ചത്.

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇന്നലെയും 40,000ലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഓരോ ദിവസം കഴിയുന്തോറും കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. നിയന്ത്രണങ്ങള്‍ അപര്യാപ്തമാണ് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നാളെ മുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.