Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

സംവിധായകന്‍ വി.എ. ശ്രീകുമാര്‍ അറസ്റ്റില്‍

ആലപ്പുഴ: സംവിധായകന്‍ വി.എ. ശ്രീകുമാര്‍ അറസ്റ്റില്‍. സാമ്പത്തിക തട്ടിപ്പ് കേസിലാണ് അറസ്റ്റിലായത്. ശ്രീവല്‍സം ഗ്രൂപ്പില്‍ നിന്നും ഒരു കോടി രൂപ തട്ടിയെന്നാണ് പരാതി. ആലപ്പുഴ സൗത്ത് പോലീസാണ് ശ്രീകുമാറിനെ അറസ്റ്റ് ചെയ്തത്. ഒരു വര്‍ഷം മുന്‍പാണ് ശ്രീകുമാറിനെതിരെ പോലീസിന് പരാതി ലഭിച്ചത്.

കേസ് രജിസ്റ്റര്‍ ചെയ്തതോടെ ശ്രീകുമാര്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ കോടതി ഇത് തള്ളിയതോടെയാണ് ശ്രീകുമാര്‍ അറസ്റ്റിലാകുന്നത്. ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.