Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

എറണാകുളം ജില്ലാ അതിര്‍ത്തികള്‍ പൂര്‍ണമായും അടയ്ക്കും

കൊച്ചി: കോവിഡ് വ്യാപനം മൂലം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വെളളിയാഴ്ച രാത്രിയോടെ എറണാകുളം ജില്ലാ അതിര്‍ത്തികള്‍ പൂര്‍ണമായും അടയ്ക്കുമെന്ന് ആലുവ റൂറല്‍ എസ്പി കെ. കാര്‍ത്തിക്. കണ്ടെയ്ന്‍മെന്റ് സോണുകളായ പ്രദേശങ്ങളില്‍ കടുത്ത നിയന്ത്രണമുണ്ടാകും നിയന്ത്രണങ്ങളില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും അനാവശ്യ കാര്യങ്ങള്‍ക്കു പുറത്തിറങ്ങിയാല്‍ കര്‍ശന നടപടിയെന്നും അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളിലേക്കു കൂട്ടമായി എത്തരുതെന്നും എസ്പി മുന്നറിയിപ്പ് നല്‍കി.

എറണാകുളം ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 60000 കടന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിലധികമുള്ള 74 പഞ്ചായത്തുകളില്‍ ലോക്ഡൗണിനു സമാന നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു.