Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

കോവിഡ് പ്രതിസന്ധിയില്‍ വലയുന്ന സംസ്ഥാനത്ത് ആര്‍ക്കും ഭക്ഷണമോ ചികിത്സയോ ലഭിക്കാത്ത സാഹചര്യമുണ്ടാകരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയില്‍ വലയുന്ന സംസ്ഥാനത്ത് ആര്‍ക്കും ഭക്ഷണമോ ചികിത്സയോ ലഭിക്കാത്ത സാഹചര്യമുണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശ സ്ഥാപനങ്ങള്‍ സമൂഹ അടുക്കള തുടങ്ങണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

യാചകര്‍ക്കും ഭക്ഷണം ഉറപ്പാക്കണം. നഗരങ്ങളില്‍ വീടുകളില്ലാതെ കഴിയുന്നവര്‍ക്ക് ഭക്ഷണം എത്തിക്കണം. ആദിവാസി മേഖലകളില്‍ പ്രത്യേക ശ്രദ്ധവേണം. അതിഥി തൊഴിലാളികളെയും പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.