Agriculture

Entertainment

November 30, 2022

BHARATH NEWS

Latest News and Stories

അയോധ്യക്കേസ്: കേന്ദ്ര മന്ത്രിമാര്‍ക്കും പാര്‍ട്ടി നേതാക്കള്‍ക്കും പെരുമാറ്റച്ചട്ടം തയ്യാറാക്കി ബിജെപി

അയോധ്യക്കേസില്‍ സുപ്രീംകോടതി വിധി പറയാനിരിക്കെ കേന്ദ്ര മന്ത്രിമാര്‍ക്കും പാര്‍ട്ടി നേതാക്കള്‍ക്കും പെരുമാറ്റച്ചട്ടം തയ്യാറാക്കി ബിജെപി. ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി നഡ്ഡ വിളിച്ചുചേര്‍ത്ത ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിലാണ് പെരുമാറ്റച്ചട്ടം തയ്യാറാക്കിയത്. ബെംഗളുരു, കൊല്‍ക്കത്ത, മുംബൈ എന്നിങ്ങിനെ മേഖലകള്‍ തിരിച്ച് യോഗം ചേരുകയും നിര്‍ദേശങ്ങള്‍ നേതാക്കള്‍ക്ക് കൈമാറുകയും ചെയ്തു.

ആര്‍.എസ്.എസിന്റെ നേതൃത്വത്തില്‍ വിവിധ മുസ്‌ലിം സംഘടനകളുമായി ചര്‍ച്ചകള്‍ നടത്തി. ഇരുവിഭാഗവും സംയമനം പാലിക്കുമെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി പങ്കെടുത്ത യോഗത്തില്‍ ധാരണയായി. യുപിയില്‍ അര്‍ദ്ധ സൈനിക വിഭാഗത്തെ വിന്യസിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. പ്രകോപനപരമായ പ്രസ്താവനകള്‍ വിലക്കുണ്ട്.

സുപ്രീംകോടതിയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും നേതാക്കളോട് നിര്‍ദേശിച്ചിട്ടുണ്ട്. വിധി എന്തായാലും അഭിപ്രായപ്രകടനങ്ങള്‍ പാടില്ല. വിധിക്ക് ശേഷം കേന്ദ്രസര്‍ക്കാര്‍ നിലപാട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി നിലപാട് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ കൂടിയായ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വ്യക്തമാക്കും. അതിന് മുന്‍പ് ആരും പ്രതികരിക്കരുതെന്നും നിര്‍ദേശമുണ്ട്.