Agriculture

Entertainment

December 7, 2022

BHARATH NEWS

Latest News and Stories

കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ സൗജന്യ വാക്‌സിന്‍ അനുവദിച്ചു

ന്യൂഡല്‍ഹി: കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ വാക്‌സിന്‍ അനുവദിച്ചു. പുതിയതായി 1.84 ലക്ഷം ഡോസ് വാക്‌സിനുകള്‍ കൂടിയാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്. ഇതോടെ കേരളത്തിന് ലഭിച്ച വാക്‌സിനുകളുടെ എണ്ണം 78.97 ലക്ഷം ഡോസ് ആയി. സൗജന്യമായാണ് ഈ വാക്‌സിന്‍ അനുവദിച്ചത് എന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

സംസ്ഥാനങ്ങള്‍ക്ക് 53.25 ലക്ഷം ഡോസ് വാക്‌സിന്‍ കൂടിയാണ് കേന്ദ്രസര്‍ക്കാര്‍ വിതരണം ചെയ്യുന്നത്. ഇനിയും സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി 84 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി ഉണ്ടെന്നും കേന്ദ്രം അറിയിച്ചു.