Agriculture

Entertainment

November 30, 2022

BHARATH NEWS

Latest News and Stories

കരിംജീരകത്തിന് വന്‍ ഡിമാന്റ്: കിലോ 400 രൂപ വില

കൊച്ചി: ആര്‍ക്കും വേണ്ടാതിരുന്ന കരിംജീരകത്തിന് ഇപ്പോള്‍ വന്‍ ഡിമാന്റാണ് വിപണിയില്‍. കോവിഡ് കാലത്ത് ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള ആയുര്‍വേദ ഉത്പന്നമായി കരിംജീരകം മാറി. കിലോയ്ക്ക് 100-150 രൂപ മാത്രം മുണ്ടായിരുന്ന വിലയാണ് കോവിഡ് വന്നതാടെ കുത്തനെ കൂടിയത്. പ്രതിദിനം നൂറ് ചാക്കുവരെയാണ് ചില്ലറ വിപണയില്‍ കരിംജീരകത്തിന്റെ ഇപ്പോഴത്തെ വില്പന. ഒറ്റ വര്‍ഷം കൊണ്ടാണ് കരിംജീരകത്തിന്റെ വില ഇരട്ടിയായത്.

മിസോറം, അസം മേഖലകളിലും നേപ്പാളിലുമൊക്കെയാണ് കരിംജീരകംവ്യാപകമായി കൃഷിചെയ്യുന്നത്. രാജ്യത്ത് കോവിഡ് പടര്‍ന്നുപിടിച്ചതോടെ, ഒരു വര്‍ഷമായി ഇതിന് ആവശ്യക്കാരേറുന്നു. രാജ്യത്തെമ്പാടും കരിഞ്ചീരകം വലിയ രീതിയില്‍ ഉപയോഗിക്കുകയാണിപ്പോള്‍. കരിംജീരക കൃഷിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആവശ്യകതയാണിപ്പോള്‍. രോഗപ്രതിരോധത്തിന്റെ ഭാഗമായി ആവി കൊള്ളുന്നതിനും കവിള്‍ക്കൊള്ളുന്നതിനുമൊക്കെ വ്യാപകമായി ഉപയോഗിക്കുന്നതിനാല്‍ കരിംജീരകത്തിന് വലിയ ഡിമാന്‍ഡാണിപ്പോള്‍.

കൊച്ചിയാണ് കരിംജീരകത്തിന്റെ കേരളത്തിലെ പ്രധാന കച്ചവടകേന്ദ്രം. മിസോറമില്‍ നിന്ന് നേരിട്ടാണ് കൊച്ചിയിലേക്ക് ചരക്ക് എത്തുന്നത്. കൊല്‍ക്കത്തയില്‍ നിന്ന് സംസ്‌കരിച്ച കരിംജീരകവും കൊച്ചിയിലേക്ക് വരുന്നുണ്ട്. കര്‍ഷകരില്‍ നിന്ന് നേരിട്ട് എടുക്കുമ്പോള്‍ അത് ശുദ്ധീകരിച്ചു കിട്ടില്ല. അതുകൊണ്ട് ശുദ്ധീകരിച്ച കരിംജീരകം തേടി കണ്ടെത്തുകയാണ് കച്ചവടക്കാര്‍.

കോവിഡിനെ പ്രതിരോധിക്കാന്‍ കരിംജീരകം ഉള്‍പ്പെടുന്ന ഔഷധക്കൂട്ടിന് സാമൂഹിക മാധ്യമങ്ങളില്‍ വലിയ പ്രചാരണം ലഭിച്ചിരുന്നു. ഇതാണ് കരിംജീരകത്തിന്റെ ഡിമാന്‍ഡ് കൂട്ടിയത്. കൊച്ചിയില്‍ ഇപ്പോള്‍ ചരക്ക് കിട്ടാനില്ല. വില ഇനിയും കൂടുമെന്ന് കച്ചവടക്കാര്‍ പറയുന്നു. ദിവസം 100 ചാക്ക് വരെ കരിംജീരകം കേരളത്തില്‍ വിറ്റുപോകുന്നുണ്ട്.