Agriculture

Entertainment

November 30, 2022

BHARATH NEWS

Latest News and Stories

യു എ ഇയില്‍ വാട്‌സാപ് കോളുകള്‍ക്കുള്ള നിയന്ത്രണം എടുത്തുകളയും

വാട്‌സാപ് കോളുകള്‍ക്ക് യു എ ഇയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണം മാറ്റാന്‍ ആലോചന. ഇതുസംബന്ധിച്ച് വാട്‌സാപ്പ് അധികൃതരുമായി ചര്‍ച്ച പൂര്‍ത്തിയാക്കിയതായി യു എ ഇ ടെലികോം അതോറിറ്റി അറിയിച്ചു.

മറ്റ് രാജ്യങ്ങളില്‍ വാട്‌സാപ് കോള്‍ ലഭ്യമാണെന്നിരിക്കെ നിലവില്‍ യു എ ഇയില്‍ വാട്‌സാപ്പ് മെസേജ് മാത്രമാണ് അനുവദിച്ചിട്ടുള്ളത്. വാട്‌സാപ് കോളിന് യു എ ഇയില്‍ ടെലികോം അതോറിറ്റി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ നിയന്ത്രണം എടുത്തുകളയാനാണ് ആലോചിക്കുന്നതെന്ന് അതോറിറ്റി അറിയിച്ചു.

വാട്‌സാപ്പ് കോളുകള്‍ക്ക് യു എ ഇയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു എങ്കിലും യു എ ഇ ലൈസന്‍സ് ഉള്ള മറ്റ് വോയ്‌സ് ആപ് കോളുകള്‍ക്ക് അംഗീകാരം നല്‍കിയിരുന്നു. അത്തരം സൗകര്യങ്ങള്‍ കൂടി നിലനിര്‍ത്തിക്കൊണ്ടു തന്നെയാണ് വാട്‌സാപ്പ് കോളുകള്‍ക്ക് അംഗീകാരം നല്‍കാനാണ് യു എ ഇ ടെലികോം അതോറിറ്റി ഒരുങ്ങുന്നത്.