Agriculture

Entertainment

November 30, 2022

BHARATH NEWS

Latest News and Stories

സംസ്ഥാനം വാങ്ങുന്ന കോവിഡ് വാക്‌സിനില്‍ 3.5 ലക്ഷം ഡോസ് എത്തി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ വാങ്ങാന്‍ തീരുമാനിച്ച ഒരു കോടി കോവിഷീല്‍ഡ് വാക്‌സിനില്‍ 3.5 ലക്ഷം ഡോസ് വാക്‌സിനുകള്‍ തിങ്കളാഴ്ച സംസ്ഥാനത്ത് എത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഗുരുതരമായ രോഗം ബാധിച്ചവര്‍, വീടുകളില്‍ എത്തുന്ന വാര്‍ഡ്തല സമിതികളിലെ സന്നദ്ധ പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍, സന്നദ്ധ സേന വളണ്ടിയര്‍മാര്‍, തുടങ്ങിയ മുന്‍ഗണനാ ഗ്രൂപ്പിനാണ് ആദ്യം വാക്‌സിന്‍ നല്‍കുക എന്നും മുഖ്യമന്ത്രി അറിയിച്ചു.

ഒന്നാമത്തെ ലോക്ഡൗണ്‍ പ്രിവന്റീവ് ലോക്ക്ഡൗണ്‍ ആയിരുന്നുവെന്നും ഇപ്പോള്‍ നടപ്പിലാക്കുന്നത് എമര്‍ജന്‍സി ലോക്ഡൗണ്‍ ആണെന്നു മുഖ്യമന്ത്രി പറഞ്ഞു. രോഗബാധ ഇവിടെത്തന്നെയുള്ള സമ്പര്‍ക്കം മൂലമാണിപ്പോള്‍ കൂടുതലായി ഉണ്ടാകുന്നത്. പ്രധാനമായും മരണങ്ങള്‍ കുറയ്ക്കുക എന്നതാണ് ഈ ലോക്ഡൗണിന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെ ഈ ലോക്ഡൗണിനുള്ളത് നമ്മുടെ ജീവന്റെ വിലയാണ് എന്നത് മറക്കാതിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.