Agriculture

Entertainment

November 30, 2022

BHARATH NEWS

Latest News and Stories

1259 പോലീസുകാര്‍ക്ക് കോവിഡ് ബാധിച്ചു

തിരുവനന്തപുരം: ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന പോലീസ് സേനാംഗങ്ങളില്‍ പലരും രോഗബാധിതരാകുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ 1259 പോലീസ് ഉദ്യോഗസ്ഥരാണ് രോഗബാധിതരായിട്ടുളളത്. ഇതില്‍ പരമാവധിപേരും വീടുകളില്‍ തന്നെയാണ് കഴിയുന്നത്. അവര്‍ക്ക് മെഡിക്കല്‍ സഹായം എത്തിക്കാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

തിരുവനന്തപുരം, കൊച്ചി നഗരങ്ങളില്‍ പൊലീസുകാര്‍ക്ക് പ്രത്യേക സിഎഫ്എല്‍ടിസി സൗകര്യം ഒരുക്കി. മറ്റ് ജില്ലകളില്‍ ആവശ്യമുണ്ടെങ്കില്‍ സി.എഫ്.എല്‍.ടി.സി സൗകര്യം ഒരുക്കാന്‍ ജില്ലാതല ദുരന്ത നിവാരണ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു. അവധിദിനമായ ഇന്നലെ 16,878 പൊലീസ് ഉദ്യോഗസ്ഥരെയാണ് നിരത്തുകളില്‍ നിയോഗിച്ചിരുന്നതെങ്കില്‍ ഇന്ന് 25,000 പേരാണ് ആ ജോലി ചെയ്യുന്നത്.