Agriculture

Entertainment

December 7, 2022

BHARATH NEWS

Latest News and Stories

ഹോളിവുഡ് നടി ട്വാനി കിറ്റേൻ അന്തരിച്ചു

കാലിഫോര്‍ണിയ:എണ്‍പതുകളിലെ റോക്ക് താരവും ഹോളിവുഡ് നടിയുമായ ട്വാനി കിറ്റേന്‍(59) അന്തരിച്ചു. ന്യൂപോര്‍ട്ട് ബീച്ചിലെ സ്വവസതിയില്‍ വെള്ളിയാഴ്ചയായിരുന്നു അന്ത്യം. മരണകാരണം വ്യക്തമല്ല. ട്വാനിയുടെ മക്കളാണ് സമൂഹമാദ്ധ്യമത്തിലൂടെ മരണവിവരം പുറത്തുവിട്ടത്. താരത്തെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദിഅറിയിക്കുന്നുവെന്ന് പ്രസ്താവനയിലൂടെ അറിയിച്ചു.1987 ഹിയര്‍ ഐ ഗോ എഗൈന്‍ എന്ന ഹിറ്റ് മ്യൂസിക് വീഡിയോ ആല്‍ബത്തിലൂടെയാണ് ട്വാനി പ്രശസ്തയായത്. ബാച്ചിലര്‍പാര്‍ട്ടി എന്ന ചിത്രത്തില്‍ ടോം ഹാങ്കിനൊപ്പം ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. നിരവധി റിയാലിറ്റി ഷോകളിലെ അവതാരികയായും തിളങ്ങിയിട്ടുണ്ട്‌.