Agriculture

Entertainment

December 2, 2022

BHARATH NEWS

Latest News and Stories

ജറുസലേമിൽ പലസ്തീനികളും ഇസ്രയേൽ സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു.

ജെറുസലേം.

ജറുസലേമിലെ പുരാതന പള്ളിയിൽ ഇസ്രായേൽ പോലീസും പാലസ്തീൻ പ്രക്ഷോഭകാരികളും ഏറ്റുമുട്ടി. പ്രക്ഷോഭകാരികൾക്കെതിരെ പോലീസ് കണ്ണീർ വാതകം, സ്റ്റൺ ഗ്രനേഡുകൾ, റബ്ബർ വെടിയുണ്ടകൾ എന്നിവ ഉപയോഗിച്ചാണ് പ്രതിരോധിച്ചത്.

ഒരു ഡസനിലധികം ടിയർ ഗ്യാസ് കാനിസ്റ്ററുകളും സ്റ്റൺ ഗ്രനേഡുകളും ഉപയോഗിച്ചതായാണ് വാർത്തകൾ വരുന്നത്. ഇസ്ലാമിലെ മൂന്നാമത്തെ ഏറ്റവും വിശുദ്ധ സ്ഥലമാണ് അൽ അക്സാ പള്ളി .

പോലീസ് നടപടിയിൽ 305 ലധികം ഫലസ്തീനികൾക്ക് പരിക്കേറ്റതായാണ് പലസ്തീൻ റെഡ് ക്രസന്റ് പറയുന്നത്. പരിക്കേറ്റ 7 പേരുടെ നില ഗുരുതരമാണ്.

പഴയ നഗരമായ ജറുസലേമിൽ പലസ്തീനികളും ഇസ്രയേൽ സുരക്ഷാ സേനയും തമ്മിൽ ദിവസങ്ങളായി  സംഘർഷങ്ങളും ഏറ്റുമുട്ടലുകളും നടക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നൂറുകണക്കിന് ഫലസ്തീനികൾക്കും രണ്ട് ഡസനോളം പോലീസ് ഉദ്യോഗസ്ഥർക്കും സംഘർഷത്തിൽ പരിക്കേറ്റിട്ടുണ്ട്.

യഹൂദന്മാർ ടെമ്പിൾ മൗണ്ട് എന്നും മുസ്ലീങ്ങൾക്ക് നോബിൾ സാങ്ച്വറി എന്നും അറിയപ്പെടുന്ന ഈ സ്ഥലം യഹൂദമതത്തിലെ ഏറ്റവും പുണ്യസ്ഥലമായിട്ടാണ് കണക്കാക്കപ്പെടുന്നത്. കാലങ്ങളായി തുടരുന്ന ഇസ്രായേൽ-പലസ്തീൻ പോരാട്ടത്തിന്റെ പ്രധാന പോയിന്റാണ് ഈ സ്ഥലം.