Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

കെ.ആര്‍. ഗൗരിയമ്മ: ആദ്യ മന്ത്രിസഭയിലെ അവസാന കണ്ണി

തിരുവനന്തപുരം: കെ.ആര്‍. ഗൗരിയമ്മയുടെ വിയോഗത്തിലൂടെ ആദ്യ മന്ത്രിസഭയിലെ അവസാന കണ്ണി കൂടി നഷ്ടപ്പെടുകയാണ്. ആദ്യമന്ത്രി സഭയിലെ ഏക വനിത സാന്നിധ്യം എന്നതിന് പുറമെ ജീവിച്ചിരുന്ന ഒരേയൊരു വ്യക്തികൂടിയായിരുന്നു ഇവര്‍. ഇ.എം.എസ് നേതൃത്വം നല്‍കിയ പ്രഥമ കേരള മന്ത്രിസഭയില്‍ റവന്യൂ, എക്‌സൈസ്, ദേവസ്വം വകുപ്പുകളുടെ ചുമതലയായിരുന്നു ഗൗരിയമ്മയ്ക്ക്.

ഇ.എം.എസ്സിന്റെ നേതൃത്വത്തില്‍ അധികാരത്തിലെത്തിയ മന്ത്രിസഭയില്‍ ഗൗരിയമ്മയെ കൂടാതെ സി. അച്യുത മേനോര്‍, കെ.പി. ഗോപാലന്‍, ജോസഫ് മുണ്ടശേരി, ടി.വി. തോമസ്, പി.കെ. ചാത്തന്‍ മാസ്റ്റര്‍, ടി.എ. മജീദ്, കെ.സി. ജോര്‍ജ്, വി.ആര്‍. കൃഷ്ണയ്യര്‍, എ.ആര്‍. മേനോര്‍ എന്നിവരായിരുന്നു മറ്റു മന്ത്രിമാര്‍.

കേരള രാഷ്ട്രീയ ചരിത്രത്തിലെ സ്ത്രീ പ്രാതിനിധ്യത്തില്‍ ഏറ്റവും ശ്രദ്ധേയയായ ഗൗരിയമ്മ ഇന്ത്യയില്‍തന്നെ കൂടുതല്‍ കാലം സംസ്ഥാന മന്ത്രിപദവിയിലിരുന്ന വനിതക്കുള്ള റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു. നിയമസഭയില്‍ രണ്ടുതവണ ചേര്‍ത്തല നിയോജക മണ്ഡലത്തെയും എട്ടുതവണ അരൂര്‍ നിയോജക മണ്ഡലത്തെയും പ്രതിനിധീകരിച്ചു.