Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

റഷ്യയിലും തീവ്രവാദി അക്രമണം 9 മരണം

മോസ്കോ: റഷ്യയിലെ കസാന്‍ നഗരത്തിലെ സ്കൂളിലുണ്ടായ വെടിവെപ്പില്‍ ഒമ്ബത് പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ എട്ട് കുട്ടികളും ഒരു അധ്യാപകനും ഉള്‍പ്പെടുന്നു. ടാറ്റർസ്ഥാൻ റിപ്പബ്ലിക്കിന്റെ തലസ്ഥാനത്തിന് സമീപത്താണ് സംഭവം. റഷ്യന്‍ തലസ്ഥാനമായ മോസ്കോയില്‍നിന്ന് 820 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന നഗരമാണ് കസാന്‍.

ഇവിടെയുള്ള 175-ാം നമ്ബര്‍ സ്കൂളിലാണ് ആക്രമണം നടന്നത്. സംഭവസ്ഥലത്തുനിന്ന് സ്ഫോടന ശബ്ദം കേട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

രണ്ട് പേരാണ് സ്കൂളില്‍ വെടിയുതിര്‍ത്തതെന്നും ഇതില്‍ 17-കാരനായ ഒരാളെ പോലീസ് പിടികൂടിയിട്ടുണ്ടെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

അക്രമികളിലൊരാളെ പിടികൂടിയെങ്കിലും രണ്ടാമത്തെയാള്‍ക്ക് എന്ത് സംഭവിച്ചുവെന്നതും ഇതുവരെ വ്യക്തമല്ല.
റഷ്യയുടെ തോക്ക് നിയന്ത്രണ നിയമങ്ങളിൽ നിയന്ത്രണ മാവശ്യമാണെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പ്രതികരിച്ചു.