Agriculture

Entertainment

December 7, 2022

BHARATH NEWS

Latest News and Stories

നോട്ട് അസാധുവാക്കലിന്റെ മൂന്നാം വാര്‍ഷികത്തില്‍ മോദിയുടെ മറ്റൊരു സര്‍ജിക്കല്‍ സ്‌ട്രൈക്ക്

നിങ്ങളുടെ തുഗ്ലക് പരിഷ്‌കാരം കൊണ്ടു പൊറുതി മുട്ടിയ രാജ്യം ഒരിക്കലും നിങ്ങളോടു പൊറുക്കില്ല, നോട്ട് അസാധുവാക്കലിന്റെ മൂന്നാം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് സോണിയ ഗാന്ധി നടത്തിയ പ്രസംഗത്തിന്റെ ആദ്യ വരികളാണിത്. പിന്നാലെ നെഹ്‌റു കുടുംബത്തിന് നല്‍കി വന്നിരുന്ന പ്രത്യേക സുരക്ഷാ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ദേശീയ രാഷ്ട്രീയത്തില്‍ സജീവമായത്.

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഭാര്യ, മക്കള്‍ എന്ന നിലയിലാണ് സോണിയ, രാഹുല്‍, പ്രിയങ്ക എന്നിവര്‍ക്ക് എസ് പി ജി സുരക്ഷാ നല്‍കിവരുന്നത്. എന്നാല്‍ മൂന്നുപേര്‍ക്കും ഇനി പ്രത്യേക സുരക്ഷയുടെ ആവശ്യമില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനമെന്നാണ് സൂചന. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യം തത്വത്തില്‍ ധാരണയായത്.

നെഹ്‌റു കുടുംബത്തിലെ ആര്‍ക്കും ഇപ്പോള്‍ വലിയ സുരക്ഷാ ഭീഷണിയില്ലെന്ന് യോഗം വിലയിരുത്തി. നെഹ്‌റു കുടുംബത്തിനുള്ള പ്രത്യേക സുരക്ഷ പിന്‍വലിക്കുന്നതോടെ നിലവില്‍ എസ് പി ജി സുരക്ഷയുള്ള ഒരേ ഒരാള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മാത്രമാകും.

 

വാര്‍ത്ത: ശ്യാം കൃഷ്ണ