Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഒഡീഷയെ നേരിടും

കൊച്ചി: തുടര്‍ച്ചയായ രണ്ടു തോല്‍വികള്‍ക്കു ശേഷം ഇന്നു നടക്കുന്ന ഐ എസ് എല്‍ മൂന്നാം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും ഇറങ്ങുന്നു. ഒഡീഷയെ ആണ് ബ്ലാസ്റ്റേഴ്‌സ് നേരിടുക. വൈകുന്നേരം 7:30 ന് കൊച്ചിയിലെ ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം. സെന്‍ട്രല്‍ ഡിഫന്‍ഡര്‍ ജിയാനി സുയവര്‍ലൂണിനു പരുക്കേറ്റിരിക്കുകയാണ്. പ്രതിരോധത്തിലെ കരുത്തന്‍ സന്ദേശ് ജിങ്കാന്‍ പരിക്കുമൂലം നേരത്തെതന്നെ പുറത്താണ്. എതിരാളികളെ മാത്രമല്ല പരുക്കിനേയും പോരാടേണ്ട വെല്ലുവിളിയിലാണ് ടീം.

ആദ്യ രണ്ടു കളിയിലും തോറ്റ ശേഷം മുംബൈ എഫ്.സി.യെ 42 നു തകര്‍ത്ത വിശ്വാസത്തിലാണ് ഒഡിഷ. മുംബൈയ്‌ക്കെതിരായ ഇരട്ട ഗോളടക്കം മൂന്ന് ഗോളുകള്‍ നേടിയ സ്പാനിഷ് സ്‌ട്രൈക്കര്‍ അറിഡോണ്‍ സനറാനയിലാണ് ഒഡിഷയുടെ പ്രതീക്ഷ.