Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

ഹമാസ് അക്രമത്തിൽ മലയാളി യുവതി കൊല്ലപ്പെട്ടു.

ടെൽ അവീവ്.ഇസ്രായേലിലെ അഷ്ക ലോണില്‍ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ മലയാളി യുവതി കൊല്ലപ്പെട്ടു. ഇടുക്കി കീഴിത്തോട് സ്വദേശി സൗമ്യ സന്തോഷാണ് കൊല്ലപ്പെട്ടത്. ഇസ്രായേലില്‍ കെയര്‍ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. ആക്രമണത്തില്‍ ഇസ്രായേല്‍ സ്വദേശിയായ ഒരു യുവതിയും കൊല്ലപ്പെട്ടതായാണ് വിവരം.

വീട്ടിലേക്ക് വീഡിയോ കോള്‍ ചെയ്യുന്നതിനിടെയാണ് ജനലിലൂടെ റോക്കറ്റ് റൂമിലേക്ക് പതിച്ചത്. പെട്ടന്ന് തന്നെ ഇവര്‍ക്ക് സുരക്ഷ മുറിയിലേക്ക് ഓടി മാറുന്നതിന് സമയം കിട്ടിയില്ലെന്നാണ് ഇസ്രായേലില്‍ ഇവര്‍ ഒപ്പം ജോലി ചെയ്യുന്ന മലയാളികള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. മൃതദേഹം അഷ്ക്കലോണിലെ ബര്‍സിലായി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.