Agriculture

Entertainment

December 2, 2022

BHARATH NEWS

Latest News and Stories

നേപ്പാളിൽ ഭരണ പ്രതിസന്ധിക്ക് പരിഹാരമാകുന്നു.

കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി പാര്‍ലമെന്റില്‍ വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ടതോടെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പാര്‍ട്ടികള്‍ക്ക് മൂന്നു ദിവസത്തെ സമയം അനുവദിച്ച്‌ പ്രസിഡന്റ് ബിദ്യാദേവി ഭണ്ഡാരി. തിങ്കളാഴ്ച വൈകിട്ട് വിശ്വാസ വോട്ടെടുപ്പിനായി പാര്‍ലമെന്റിന്റെ പ്രത്യേകസമ്മേളനം വിളിച്ചുചേര്‍ത്തത്. വിശ്വാസ വോട്ടെടുപ്പിന് മുമ്ബേ നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പുഷ്പകമല്‍ദഹല്‍ പ്രചണ്ഡവിഭാഗം സഖ്യസര്‍ക്കാരിന് പിന്തുണ പിന്‍വലിച്ചിരുന്നു. 276 അംഗസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 136 വോട്ടുകളാണ് വേണ്ടത്. എന്നാല്‍ 124 പേര്‍ സര്‍ക്കാരിനെ എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ ഒലിക്ക് നേടാനായത് 93 വോട്ടുകളാണ്.15 പേര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഇതോടെ പ്രധാനമന്ത്രിസ്ഥാനത്ത് നിന്ന് ഔദ്യോഗികമായി പുറത്തായ ഒലി,​ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍വരുന്നത് വരെ കാവല്‍ പ്രധാനമന്ത്രിയായി തുടരും. പ്രതിപക്ഷവുമായി ചേര്‍ന്ന് പ്രചണ്ഡവിഭാഗം സര്‍ക്കാരുണ്ടാക്കുമെന്നാണ് വിവരം. മുഖ്യ പ്രതിപക്ഷമായ നേപ്പാളി കോണ്‍ഗ്രസിന് 61 അംഗങ്ങളും പ്രചണ്ഡ വിഭാഗത്തിന് 49 അംഗങ്ങളുമാണ് പാര്‍ലമെന്റിലുള്ളത്.ജനതാ സമാജബാദി പാർട്ടിയുടെ ഉപേന്ദ്ര യാദവിന്റെ നേതൃത്വത്തിലുള്ള 15 ഓളം നിയമസഭാംഗങ്ങളുടെ പിന്തുണയാണ് കോൺഗ്രസ്-മാവോയിസ്റ്റ് സെന്റർ സഖ്യത്തിന് ഉള്ളത്.