Agriculture

Entertainment

November 30, 2022

BHARATH NEWS

Latest News and Stories

സൗരോര്‍ജ്ജത്തില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദനം: കെല്‍ട്രോണും കെഎസ്ഇബിയും കൈകോര്‍ക്കുന്നു

സൗരോര്‍ജ്ജത്തില്‍ നിന്ന് വിപുലമായ വൈദ്യുതി ഉല്‍പ്പാദനത്തിന് സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളായ കെല്‍ട്രോണും കെഎസ്ഇബിയും കൈകോര്‍ക്കുന്നു. മൂന്ന് സ്ഥലങ്ങളിലുമായി 807 കിലോവാട്ട് ശേഷിയുള്ള സൗരോര്‍ജ്ജ വൈദ്യുതി പദ്ധതികള്‍ സ്ഥാപിക്കാന്‍ 4.31 കോടി രൂപയുടെ ഓര്‍ഡര്‍ കെ എസ് ഇ ബിയില്‍ നിന്ന് കെല്‍ട്രോണിന് ലഭിച്ചു.

പാലക്കാട് ഗ്രാമപഞ്ചായത്തിന് കീഴില്‍ അഗളിയിലുള്ള സര്‍ക്കാര്‍ ആട് വളര്‍ത്തല്‍ കേന്ദ്രത്തില്‍ 500 കിലോവാട്ടിന്റെയും തൃശ്ശൂര്‍ ആരോഗ്യ സര്‍വകലാശാലയില്‍ 250 കിലോവാട്ടിന്റെയും കോഴിക്കോട് സര്‍വകലാശാലയില്‍ 57 കിലോവാട്ടിന്റെയും പദ്ധതികളാണ് നടപ്പാക്കുന്നത്. പ്രസ്തുത സ്ഥാപനങ്ങളുടെ മേല്‍ക്കൂരകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് കെ എസ് ഇ ബിയുടെ വൈദ്യുതി വിതരണ ശൃംഖലയുമായി ബന്ധിപ്പിക്കുന്നതാണ് പദ്ധതി.

പദ്ധതികള്‍ക്ക് അനുയോജ്യമായ രൂപകല്‍പന നിര്‍വഹിച്ച് സോളാര്‍പാനലുകള്‍, ബാറ്ററികള്‍, പവര്‍ ഗ്രിഡുമായി ബന്ധിപ്പിക്കുന്ന ഉപകരണങ്ങള്‍ തുടങ്ങിയവ കെല്‍ട്രോണ്‍ സ്ഥാപിക്കുകയും പരിപാലിക്കുകയും ചെയ്യും.