Agriculture

Entertainment

December 7, 2022

BHARATH NEWS

Latest News and Stories

Rockets are launched towards Israel from Gaza City, controlled by the Palestinian Hamas movement, on May 11, 2021. (Photo by MAHMUD HAMS / AFP)

ഇസ്രായേൽ സംഘർഷം രൂക്ഷം ; ഹമാസും ഇസ്രായേലും തമ്മിലുള്ള പോരാട്ടം കനക്കുന്നു

​ ടെൽ അവീവ് :സംഘര്‍ഷം രൂക്ഷമായതോടെ യുദ്ധക്കളമായി ഇസ്രായേല്‍ പലസ്തീന്‍ അതിര്‍ത്തി. ഗാസയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 10 കുട്ടികളടക്കം 36 പേര്‍ മരിച്ചു.12 നിലയുളള പാര്‍പ്പിട സമുച്ചയം ഇസ്രയേല്‍ ആക്രമണത്തില്‍ പൂര്‍ണമായും തകര്‍ന്നു.
ഇന്നലെ ഹമാസ് നടത്തിയ ആക്രമണത്തില്‍ ഇസ്രായേലില്‍ അഞ്ചു പേരാണ് മരിച്ചത്

2014-ലിന് ശേഷം ഇസ്രായേലും പലസ്തീനും തമ്മിലുള്ള ഏറ്റവും വലിയ സംഘര്‍ഷമാണ് ഇപ്പോള്‍ അതിര്‍ത്തിയില്‍ നടക്കുന്നത്. ഇസ്ലാം മത വിശ്വാസികളുടെ മൂന്നാമത്തെ വിശുദ്ധ ആരാധനാ കേന്ദ്രമായ അല്‍ അഖ്സയിലെ ഇസ്രായേല്‍ പൊലീസിന്റെ നടപടിക്ക് പിന്നാലെയായിരുന്നു സംഘര്‍ഷം. മൂന്ന് ദിവസത്തിനിടെ ഇസ്രായേല്‍ തൊടുത്തത് ആയിരത്തിലധികം റോക്കറ്റുകളാണ്.
ഗാസയിലെ പൊലീസ് ആസ്ഥാനം ഇസ്രയേല്‍ ആക്രമണത്തില്‍ പൂര്‍ണമായും തകര്‍ന്നു. മാധ്യമ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ക്കും കേടുപാടുണ്ടായി. ഹമാസിന്റെ മുതിര്‍ന്ന കമാന്‍ഡര്‍മാരുടെ വീടുകള്‍ക്കും നാശമുണ്ടായി. പലസ്തീന്‍ വര്‍ഷിച്ചത് 210 റോക്കറ്റുകളാണ്. ഇസ്രായേലിലെ വാതക പൈപ്പ് ലൈന്‍ ആക്രമണത്തില്‍ തീഗോളമായി മാറി. തലസ്ഥാനമായ ടെല്‍ അവീവിനോട് ചേര്‍ന്നുള്ള ലോഡ് നഗരത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

തീവ്രവാദ ഗ്രൂപ്പിന്റെ നേതൃത്വത്തെയും യുദ്ധോപകരണങ്ങളെയും ലക്ഷ്യമിട്ട് അധിക സൈനികരെ അതിർത്തിയിലേക്ക് മാറ്റുകയാണെന്ന് ഇസ്രായേൽ സൈനിക വൃത്തങ്ങൾ അറിയിച്ചു. 43 ഫലസ്തീനികൾ കൊല്ലപ്പെട്ടതായും ഭൂരിഭാഗം പേരും തീവ്രവാദികളാണെന്നുമാണ് ഐ.ഡി.എഫ് പറയുന്നത്.ഗാസ മുനമ്പിൽ നിന്ന് ഇസ്രായേലിലേക്ക് 1,050 റോക്കറ്റുകളും മോർട്ടാർ ഷെല്ലുകളും പ്രയോഗിച്ചതായി റിപ്പോർട്ടുണ്ട്.