Agriculture

Entertainment

November 30, 2022

BHARATH NEWS

Latest News and Stories

കോവിഡ് തീവ്രവ്യാപനം; ഗര്‍ഭിണികള്‍ ശ്രദ്ധിക്കണം

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗര്‍ഭിണികള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യവിദഗ്ദ്ധര്‍. ഗര്‍ഭിണികള്‍ വീട്ടില്‍ തന്നെ കഴിയണം. മറ്റ് ഗൃഹസന്ദര്‍ശനങ്ങളും സന്ദര്‍ശകരേയും ഒഴിവാക്കുക. ഗര്‍ഭകാല അനുബന്ധ ചടങ്ങുകള്‍ ഒഴിവാക്കണം. പുറത്ത് ജോലിക്കും മറ്റും പോകുന്നവര്‍ ഗര്‍ഭിണിയുമായി അടുത്തിടപഴകരുത്. വീട്ടിലെ മറ്റ് അംഗങ്ങള്‍ക്ക് പനി, ചുമ തുടങ്ങിയ ലക്ഷണങ്ങളുണ്ടായാല്‍ അവര്‍ റൂം ക്വാറന്റയിനില്‍ ഇരിക്കുക. ഗര്‍ഭിണികള്‍ ഒരു കാരണവശാലും അവരുമായി സമ്പര്‍ക്കത്തിലാകരുത്.

പനി, ചുമ, തൊണ്ടവേദന തുടങ്ങി ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ മറ്റ് കാരണങ്ങളാലാകാം എന്നു വിചാരിക്കാതെ എത്രയും പെട്ടെന്ന് പരിശോധന നടത്തി കോവിഡ് അല്ലെന്ന് ഉറപ്പിക്കണം. കഴിയ്ക്കാന്‍ നല്കിയ മരുന്നുകള്‍ മുടങ്ങാതെ കഴിക്കണം. പോഷക മൂല്യമുള്ള ഭക്ഷണം കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യണം. അഞ്ചു മാസം കഴിഞ്ഞവര്‍ രാവിലെയും ഉച്ചയ്ക്കും രാത്രിയും ഭക്ഷണം കഴിഞ്ഞ ശേഷം ഒരു മണിക്കൂറില്‍ കുഞ്ഞിന് മൂന്ന് ചലനങ്ങളെങ്കിലും ഉണ്ടോയെന്നു ശ്രദ്ധിക്കണം.

അത്യാവശ്യത്തിന് മാത്രം ആശുപത്രിയില്‍ പോവുക. ബ്ലീഡിങ്, വിട്ടുവിട്ടുള്ള വയറുവേദന പോലെയുള്ള ലക്ഷണങ്ങളുണ്ടായാല്‍ ഡോക്ടറെ നേരില്‍ കാണുക. ചെറിയ ശാരീരിക ബുദ്ധിമുട്ടുകള്‍ക്ക് ഇസഞ്ജീവനി വഴി ഡോക്ടറെ ബന്ധപ്പെട്ട് പരിഹാരം തേടുക.