Agriculture

Entertainment

November 30, 2022

BHARATH NEWS

Latest News and Stories

ലഹരി മരുന്നുമായി ശ്രീലങ്കൻ ബോട്ട് പിടിച്ച സംഭവം: കേസ് എൻ ഐ എ ക്ക് .

കൊച്ചി: 300 കിലോ ലഹരി മരുന്നുമായി വന്ന ബോട്ട് ഇന്ത്യന്‍ നാവികസേന പിടിച്ചെടുത്ത സംഭവം എന്‍ഐഎ അന്വേഷിക്കും. എന്‍ഐഎ അന്വേഷിക്കുന്നത് ശ്രീലങ്കന്‍ ബോട്ടില്‍ നിന്ന് തോക്കും തിരകളും കണ്ടെത്തിയതാണ്. ബോട്ടില്‍ നിന്ന് കണ്ടെത്തിയത്‌ അഞ്ച് എകെ 47 തോക്കും 1000 തിരകളുമാണ്.

എന്‍ഐഎ വിഴിഞ്ഞം പൊലീസ് രജിസ്റ്റര്‍ ചെയ്ത ഈ കേസ് ഏറ്റെടുത്ത് എഫ്‌ഐആര്‍ കോടതിയില്‍ നല്‍കി.മാര്‍ച്ച്‌ 27ന് അറേബ്യന്‍ സമുദ്രത്തില്‍ നിരീക്ഷണം നടത്തുകയായിരുന്ന ഐ.എന്‍.എസ് സുവര്‍ണയാണ് സംശയകരമായ സാഹചര്യത്തില്‍ ബോട്ട് കണ്ടെത്തിയത്. കടലില്‍ വച്ച്‌ പിടിച്ച ബോട്ട് കൊച്ചി തീരത്ത് എത്തിക്കുകയായിരുന്നു. നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യുറോ വന്‍ ലഹരി മരുന്ന് ശേഖരം പിടികൂടിയ സംഭവം അന്വേഷിക്കും.