Agriculture

Entertainment

November 30, 2022

BHARATH NEWS

Latest News and Stories

എം പി സ്ഥാനം മതി, ബംഗാൾ ബിജെപിയിൽ രണ്ട് രാജി.

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളില്‍ ബി ജെ പിയുടെ രണ്ട് എം എല്‍ എമാര്‍ രാജിവച്ചു. ഇതോടെ നിയമസഭയില്‍ ബി ജെ പിയുടെ അംഗബലം 75 ആയി കുറഞ്ഞു. ഡല്‍ഹിയില്‍ നിന്നുളള പാര്‍ട്ടിയിലെ ഉന്നതനേതാക്കളുടെ നിര്‍ദേശപ്രകാരമാണ് രാജി.

കൂച്ച്‌ബിഹാര്‍ എം പി നിസിത് പ്രമാണിക്, റാണാഘട്ട് എം പി ജഗന്നത് സര്‍ക്കാര്‍ എന്നിവരാണ് രാജിവച്ചത്. നിസിത് പ്രമാണിക്കിന്‍റെ ജയം ദിന്‍ഹതയില്‍ നിന്നും ജഗന്നത് സര്‍ക്കാരിന്‍റെ ജയം ശാന്തിപൂരില്‍ നിന്നുമായിരുന്നു.

‘ബിജെപി അധികാരത്തില്‍ എത്തിയിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് നിരവധി കാര്യങ്ങള്‍ ചെയ്‌തുതീര്‍ക്കാനുണ്ടായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായ ഫലമാണ് ബംഗാളിലുണ്ടായത്. അതുകൊണ്ട് എം പിമാരായി തുടരുകയും എം എല്‍ എ സ്ഥാനം രാജിവയ്‌ക്കണമെന്നുമാണ് പാര്‍ട്ടി തീരുമാനം’ എന്ന് ജഗന്നത് സര്‍ക്കാര്‍ പറഞ്ഞു.

രണ്ട് എം പിമാരെ നഷ്‌ടപ്പെടുന്നത് ബി ജെ പിക്ക് ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിലാണ് കേന്ദ്രനീക്കം. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ മറ്റ് രണ്ട് എം പിമാര്‍ കൂടി മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ, ലോക്കറ്റ് ചാറ്റര്‍ജി എന്നിവരാണ് പരാജയപ്പെട്ടത്. രാജ്യസഭാംഗമായിരുന്ന സ്വപന്‍ദാസ് ഗുപ്‌തയും പരാജയപ്പെട്ടിരുന്നു.നാല് സിറ്റിംഗ് എംപിമാർക്ക് ബിജെപി ടിക്കറ്റ് നൽകിയിരുന്നത്.