Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

ഇസ്രായേലിന് പിന്തുണയുമായി യു എസ്സും

വാഷിംഗ്ടണ്‍: ഇസ്രയേലിന് പിന്തുണയുമായി അമേരിക്ക. ആയിരക്കണക്കിന് റോക്കറ്റുകള്‍ ആക്രമിക്കാന്‍ വരുമ്ബോള്‍ ഇസ്രയേലിന് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.ആക്രമണങ്ങള്‍ ഉടന്‍ അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ചതിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ബൈഡന്‍.ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറിയെ അമേരിക്ക സമാധാന ദൂതനായി നിയമിച്ചു.

അതേസമയം ഇസ്രയേല്‍ – പാലസ്തീന്‍ സംഘര്‍ഷം സങ്കീര്‍ണമാകുകയാണ്. ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം 43 ആയി.

220 പേര്‍ക്ക്​ പരിക്കേറ്റു. ഇസ്രയേലില്‍ പാലസ്തീന്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് പേര്‍ മരിച്ചു.

ഐക്യാരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ ഈജിപ്റ്റ്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ സമവായ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.ആക്രമണം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും സ്ഥിതിഗതികള്‍ യുദ്ധത്തിലേക്കാണ് നീങ്ങുന്നതെന്നും യു.എന്‍ മിഡില്‍ ഈസ്റ്റ് സമാധാന ദൂതന്‍ ടോര്‍ വെന്നേസ്‌ലന്‍ഡ് ട്വീറ്റ് ചെയ്തു.

ഇസ്രയേലിന്റെ ആക്രമണത്തില്‍ ഹമാസിന്റെ ഗാസയിലെ ഉന്നത സൈനിക കമാന്‍ഡര്‍ ബാസെം ഇസ ഉള്‍പ്പെടെ പതിനാറ് പോരാളികള്‍ കൊല്ലപ്പെട്ടു. ഹമാസ് ഇത് സ്ഥിരീകരിച്ചു. 2014ലെ യുദ്ധത്തിന് ശേഷം കൊല്ലപ്പെടുന്ന ഏറ്റവും പ്രമുഖ ഹമാസ കമാന്റെറാണ് ഈസ .

ഹമാസിന്റെയും ഗാസ മുനമ്പിൽ സജീവമായിരിക്കുന്ന മറ്റ് തീവ്രവാദ ഗ്രൂപ്പുകളുടെയും നേരെ ഇസ്രായേൽ തുടർന്നും പ്രവർത്തിക്കുമെന്ന് യുഎസ് പ്രസിഡന്റിനോട് പറഞ്ഞതായി നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.