Agriculture

Entertainment

December 7, 2022

BHARATH NEWS

Latest News and Stories

കുട്ടികൾക്കടക്കം നൽകാനാകുന്നകൊവിഡ് വാക്‌സിന്‍ ഉടന്‍ പുറത്തിറങ്ങും,

ന്യൂഡല്‍ഹി: രണ്ട്- പതിനെട്ട് വയസിനിടയില്‍ പ്രായമുള്ളവര്‍ക്കുള്ള കൊവിഡ് വാക്‌സിന്‍ ഉടന്‍ പുറത്തിറക്കാൻ നീക്കം. കൊവാക്‌സിന്റെ രണ്ട്, മൂന്ന് ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഒഫ് ഇന്ത്യ അനുമതി നല്‍കി.

ആരോഗ്യമുള്ള 525 വോളന്റിയര്‍മാരെ പരീക്ഷണത്തിന് വിധേയമാക്കുമെന്ന് കൊവാക്‌സിന്‍ നിര്‍മാതാവ് ഭാരത് ബയോടെക് അറിയിച്ചു. വാക്‌സിനുകള്‍ സംബന്ധിച്ച വിദഗ്ദ്ധ സമിതിയുടെ ശുപാര്‍ശ ഡ്രഗ്സ് കണ്‍ട്രോളര്‍ അംഗീകരിച്ചതായി സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.