Agriculture

Entertainment

November 30, 2022

BHARATH NEWS

Latest News and Stories

സെന്‍ട്രല്‍ വിസ്ത നിർമ്മാണ സ്ഥലത്ത് കർശന നിയന്ത്രണവുമായി കേന്ദ്രം

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ വസതിയുള്‍പ്പെട്ട സെന്‍ട്രല്‍ വിസ്ത നിര്‍മാണത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിന് കേന്ദ്ര പൊതുമരാമത്ത് വകുപ്പ് വിലക്കേര്‍പ്പെടുത്തി. നിര്‍മാണ സ്ഥലത്ത് ഫോട്ടോ, വീഡിയോ ചിത്രീകരണത്തിന് നിരോധനം ഏര്‍പ്പെടുത്തി ബോര്‍ഡ് സ്ഥാപിച്ചു.

രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമാക്കുന്നതിനിടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നതില്‍ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയരുന്നതിന് പിന്നാലെയാണ് ചിത്രീകരണത്തിന് നിരോധനം ഏര്‍പ്പെടുത്തിയത്.