Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

കോവിഡ് വാക്സിൻ കമ്പനികളിൽ നിന്നും നേരിട്ടുവാങ്ങാൻ തമിഴ്നാട് . ഫോർമൂല കൈമാറാൻ തയ്യാറായി ഭാരത് ബയോടെക്കും

ന്യൂഡൽഹി: കോവിഡ് പ്രതിസന്ധികള്‍ തുടരുന്നതിനിടയില്‍ 18 മുതല്‍ 44 വരെ വയസ്സിനിടയിലുള്ളവര്‍ക്ക് വാക്സിനേഷനായി ആഗോള ടെന്‍ഡര്‍ വഴി കോവിഡ് വാക്സീന്‍ വാങ്ങാന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

അതേസമയം, കേന്ദ്ര സര്‍ക്കാര്‍ തമിഴ്‌നാട്ടിലേക്കുള്ള ഓക്സിജന്‍ വിഹിതം 280 ടണ്ണില്‍നിന്ന് 419 ടണ്ണായി ഉയര്‍ത്തി. ‌തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റിന്റെ പ്ലാന്റില്‍നിന്ന് ഓക്സിജന്‍ ഉല്‍പാദനം തുടങ്ങി. ആദ്യ ലോഡ് തിരുനെല്‍വേലി ജനറല്‍ ആശുപത്രിയിലേക്ക് അയച്ചതായി തൂത്തുക്കുടി കലക്ടര്‍ അറിയിച്ചു.

ഇന്ത്യയിലെ വാക്സിന്‍ ക്ഷാമത്തിന് പരിഹാരമാകുന്നു. കോവാക്‌സിന്‍റെ ഫോര്‍മുല വിവിധ സംസ്ഥാനങ്ങളിലെ മറ്റ് മരുന്നുല്‍പാദകര്‍ക്ക് കൈമാറന്‍ സമ്മതമാണെന്ന് കോവാക്സിന്‍റെ ഉടമകളായ ഭാരത് ബയോടെക് അറിയിച്ചതോടെയാണിത്. ഇപ്പോള്‍ ഇന്ത്യ അനുഭവിക്കുന്ന വാക്‌സിന്‍ ക്ഷാമത്തിന് ഇതോടെ സത്വര പരിഹാരമാകും. മരുന്നുല്‍പാദന യൂണിറ്റുകളുള്ള സംസ്ഥാനങ്ങളില്‍ ഇതോടെ കോവാക്സിന്‍ നിര്‍മ്മിക്കാനാകും.

കേന്ദ്രസര്‍ക്കാരാണ് വ്യാഴാഴ്ച ഇക്കാര്യം അറിയിച്ചത്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച നിര്‍ദേശം ഭാരത് ബയോടെക് സ്വാഗതം ചെയ്തതായി നീതി ആയോഗ് അംഗമായ ഡോ.വി.കെ. പോള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.