Agriculture

Entertainment

December 2, 2022

BHARATH NEWS

Latest News and Stories

നെല്ല് സംഭരണം: ഒന്നാംഘട്ടത്തില്‍ സപ്ലൈകോ സംഭരിച്ചത് 825 ടണ്‍

തൃശ്ശൂര്‍: കര്‍ഷകരില്‍ നിന്ന് പരമാവധി നെല്ല് സംഭരിക്കാന്‍ ലക്ഷ്യമിട്ട് സപ്ലൈകോ ആരംഭിച്ച നെല്ല് സംഭരണം ഒന്നാം ഘട്ടത്തില്‍ 825 ടണ്‍ പൂര്‍ത്തിയായി. കഴിഞ്ഞ വര്‍ഷം ഒരു ലക്ഷം ടണ്‍ നെല്ലാണ് സംഭരിച്ചത്. ഈ വര്‍ഷവും അത്രതന്നെ നെല്ലാണ് സപ്ലൈകോ പ്രതീക്ഷിക്കുന്നത്. 59 മില്ലുകളാണ് നെല്ലെടുപ്പിനായി സപ്ലൈകോയുമായി കരാറിലേര്‍പ്പെട്ടിരിക്കുന്നത്. നെല്ല് സംഭരണം ലക്ഷ്യമാക്കി നടത്തുന്ന രജിസ്‌ട്രേഷനില്‍ ഇതിനകം പങ്കാളികളായത് 3000 കര്‍ഷകര്‍. സീസണ്‍ ആകുന്നതോടെ ഡിസംബര്‍ജനുവരി മാസങ്ങളില്‍ കര്‍ഷകരുടെ എണ്ണം ഇനിയും വര്‍ധിക്കും.

2020 ജൂണിലാണ് നെല്ല് സംഭരണം പൂര്‍ത്തിയാക്കുക. നെല്ലു സൂക്ഷിക്കാനുള്ള ഗോഡൗണുകളുടെ പട്ടികയും തയാറായിട്ടുണ്ട്. കര്‍ഷകര്‍ക്ക് സ്വകാര്യ മില്ലുകള്‍ നല്‍കുന്നതിനേക്കാള്‍ അധിക തുകയാണ് സംഭരണ വിലയായി സപ്ലൈകോ നല്‍കുന്നത്. പുറത്ത് പതിനെട്ട് രൂപ സംഭരണ വിലയായി നല്‍കുമ്പോള്‍ സപ്ലൈകോ നല്‍കുന്നത് കിലോഗ്രാമിന് 26.95 രൂപയാണ്.

www.supplycopaddy.in എന്ന സൈറ്റ് വഴി കര്‍ഷകര്‍ക്ക് നേരിട്ട് രജിസ്റ്റര്‍ ചെയ്യാം. കര്‍ഷകന്റെ പേര്, മേല്‍വിലാസം, കൃഷിസ്ഥലത്തിന്റെ വിസ്തീര്‍ണ്ണം, സര്‍വേ നമ്പര്‍, മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍, ബാങ്കിന്റെ ശാഖയുടെ പേര് ഐ എഫ് എസ് സി തുടങ്ങിയ വിവരങ്ങളാണ് രജിസ്‌ട്രേഷന് ആവശ്യം. എന്‍ ആര്‍ എ, എന്‍ ആര്‍ ഒ, സീറോ ബാലന്‍സ് അക്കൗണ്ടുകള്‍, ലോണ്‍ അക്കൗണ്ടുകള്‍, ഇടപാടുകള്‍ ഇല്ലാത്ത അക്കൗണ്ടുകള്‍ എന്നിവ രജിസ്‌ട്രേഷന് ഉപയോഗിക്കരുത്.

ഉമ, ജ്യോതി, മട്ട, വെള്ള എന്നിവയ്ക്ക് പ്രത്യേകം രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. താല്‍ക്കാലിക കൃഷിയാണെങ്കില്‍ ഭൂവടമയുടെ പേരും വിലാസവും ഉള്‍പ്പെടുത്തി നിശ്ചിതമാത്യകയിലുള്ള സത്യവാങ്മൂലം 200 രൂപയുടെ മുദ്രപത്രത്തില്‍ രേഖപ്പെടുത്തി അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. സത്യവാങ്മൂലത്തിന്റെ മാത്യക വെബ്‌സൈറ്റില്‍ ലഭ്യമാണ്. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന പ്രിന്റൗട്ട്, അനുബന്ധരേഖകള്‍ സഹിതം അതത് കൃഷിഭവനില്‍ തൊട്ടടുത്ത പ്രവൃത്തി ദിവസം സമര്‍പ്പിക്കണം.

വിത്ത് വിതച്ച് 60 ദിവസത്തിനകം രജിസ്‌ട്രേഷന്‍ നടപടികള്‍ നിര്‍ബന്ധമായും പൂര്‍ത്തിയാക്കണം. നെല്ല് സംഭരിക്കുന്ന തീയതി, സംഭരണകേന്ദ്രം എന്നിവ കര്‍ഷകരെ നേരിട്ട് അറിയിക്കും. സപ്ലൈക്കോയ്ക്ക് നെല്ല് നല്‍കുന്ന കര്‍ഷകന്‍ ബില്ല് ലഭിച്ചാലുടന്‍ രജിസ്റ്റര്‍ ചെയ്ത ബാങ്കില്‍ ഏല്‍പ്പിച്ച് ലോണ്‍ നടപടികള്‍ പൂര്‍ത്തിയാക്കി ബില്ലിന്റെ തുക കൈപ്പറ്റേണ്ടതാണെന്നും അധികൃതര്‍ അറിയിച്ചു.