Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

അമേരിക്ക മാസ്ക് മുക്തമാകുന്നു

വാഷിങ്ടണ്‍: പൂര്‍ണമായും കൊവിഡ് വാക്സീന്‍ സ്വീകരിച്ചവര്‍ ഇനി മുതല്‍ മാസ്ക് ധരിക്കേണ്ടതില്ലെന്ന് അമേരിക്ക. സാമൂഹ്യ അകല നിര്‍ദേശങ്ങള്‍ക്കും ഇളവുകള്‍ പ്രഖ്യാപിച്ചു. സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെതാണ് തീരുമാനം. വൈറസിന്റെ വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെ പുതിയ തീരുമാനം.

സാമൂഹിക അകല നിര്‍ദ്ദേശങ്ങളിലും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൊവിഡ് പോരാട്ടത്തിലെ നിര്‍ണായക ദിനമാണ് ഇതെന്ന് പ്രസിഡന്‍റ് ജോ ബൈഡന്‍ പറഞ്ഞു. 117 ദശലക്ഷം പേര്‍ക്ക് അമേരിക്കയില്‍ പൂര്‍ണ്ണമായി പ്രതിരോധ കുത്തിവയ്പ് നല്‍കിയിട്ടുണ്ട്. ഇത് ജനസംഖ്യയുടെ 35 ശതമാനം വരും. 154 ദശലക്ഷത്തിലധികംപേര്‍ക്ക് കുറഞ്ഞത് ഒരു ഡോസ് വാക്സിന്‍ നല്‍കിയിട്ടുണ്ട്.