Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

ഇസ്രായേൽ കരയുദ്ധത്തിലേക്ക് ; കൊല്ലപ്പെട്ട സൗമ്യയുടെ പേരിൽ ഫൈറ്റർ ജെറ്റുകൾ

ജ​റു​സ​ലേം: പ​ശ്ചി​മേ​ഷ്യ​യി​ല്‍ സം​ഘ​ര്‍​ഷം രൂ​ക്ഷ​മാ​ക്കി ഗാ​സ​യി​ലെ ഹ​മാ​സ് തീ​വ്ര​വാ​ദി​ക​ള്‍​ക്കെ​തി​രെ ഇ​സ്ര​യേ​ല്‍ സൈ​ന്യം ക​ര​യു​ദ്ധം തു​ട​ങ്ങി. ഗാ​സാ അ​തി​ര്‍​ത്തി​യി​ല്‍ ഇ​സ്ര​യേ​ല്‍ ടാ​ങ്കു​ക​ളെ​യും സൈ​ന്യ​ത്തെ​യും വി​ന്യ​സി​ച്ചു. വ്യോ​മ, ക​ര പോ​രാ​ട്ടം തു​ട​ങ്ങി​യെ​ങ്കി​ലും ഗാ​സ​യി​ലേ​ക്ക് പ്ര​വേ​ശി​ച്ചി​ട്ടി​ല്ലെ​ന്ന് ഇ​സ്ര​യേ​ല്‍ സൈ​ന്യം അ​റി​യി​ച്ചു.

ഗാ​സ ഭ​രി​ക്കു​ന്ന ഹ​മാ​സ് തി​ങ്ക​ളാ​ഴ്ച രാ​ത്രി റോ​ക്ക​റ്റാ​ക്ര​മ​ണം ന​ട​ത്തു​ക​യും ഇ​സ്ര​യേ​ല്‍ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ക്കാ​നും തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് സം​ഘ​ര്‍‌​ഷം രൂ​ക്ഷ​മാ​യ​ത്. വ്യാ​ഴാ​ഴ്ച​യും ഹ​മാ​സ് തീ​വ്ര​വാ​ദി​ക​ള്‍ റോ​ക്ക​റ്റാ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട​തോ​ടെ ഇ​സ്ര​യേ​ല്‍ സൈ​ന്യം ശ​ക്ത​മാ​യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ന് ഒ​രു​ങ്ങു​ കയായിരുന്നു.2014നു ​ശേ​ഷ​മു​ള്ള ഏ​റ്റ​വും വ​ലി​യ ഇ​സ്രേ​ലി- പ​ല​സ്തീ​ന്‍ സം​ഘ​ര്‍​ഷ​മാ​യി ഇ​തു മാ​റി​യി​രി​ക്കു​ക​യാ​ണ്. ഗാ​സ​യി​ല്‍ നൂ​റി​ല​ധി​കം പേ​ര്‍ കൊ​ല്ല​പ്പെ​ടു​ക​യും ഏ​ഴ് പേ​ര്‍ ഇ​സ്രാ​യേ​ലി​ല്‍ മ​രി​ക്കു​ക​യും ചെ​യ്തു. അ​തി​നി​ടെ ഇ​സ്ര​യേ​ലി​ലു​ള്ള അ​റ​ബ് വം​ശ​ജ​ര്‍ ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളും ആ​ഭ്യ​ന്ത​ര ക​ലാ​പ​ത്തി​ന് തി​രി​കൊ​ളു​ത്തി. ഇ​തി​ന​കം നാ​നൂ​റി​ല​ധി​കം പേ​ര്‍ അ​റ​സ്റ്റി​ലാ​യി.

ആ​ഭ്യ​ന്ത​ര ക​ലാ​പം അ​ടി​ച്ച​മ​ര്‍​ത്താ​ന്‍ സു​ര​ക്ഷാ സേ​ന​യെ ശ​ക്തി​പ്പെ​ടു​ത്താ​ന്‍ ഇ​സ്രേ​ലി പ്ര​തി​രോ​ധ​മ​ന്ത്രി ബെ​ന്നി ഗാ​ന്‍റ്സ് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. ഗാ​സ​യു​മാ​യു​ള്ള അ​തി​ര്‍​ത്തി​യി​ല്‍ ഇ​സ്ര​യേ​ല്‍ സൈ​ന്യ​ത്തി​ന്‍റെ ര​ണ്ട് കാ​ലാ​ള്‍​പ്പ​ട യൂ​ണി​റ്റു​ക​ളും ഒ​രു ക​വ​ചി​ത വാ​ഹ​ന​വും നി​ല​യു​റ​പ്പി​ച്ച്‌ ക​ഴി​ഞ്ഞു. കു​റ​ഞ്ഞ​ത് 7,000 ക​രു​ത​ല്‍ സേ​നാം​ഗ​ങ്ങ​ളെ​യും വി​ളി​ച്ചി​ട്ടു​ണ്ട്.പാലസ്തീനിയെ ഹമാസ് തീവ്രവാദികളുടെ റോക്കറ്റ് ആക്രമണത്തില്‍ കൊലപ്പെട്ട മലയാളി യുവതി സൗമ്യയുടെ പേരിൽ യുദ്ധവീമാനവുമായി ഇസ്രയേൽ പോരിനിറങ്ങുന്നതായി വാർത്ത. പാലസ്തീനില്‍ തീവ്രവാദികള്‍ക്കെതിരായ ആക്രമണത്തില്‍ പങ്കെടുക്കുന്ന ഫൈറ്റര്‍ ജെറ്റ് വിമാനങ്ങള്‍ക്ക് കൊല്ലപ്പെട്ട സൗമ്യയുടെ പേരാണ് ഇസ്രായേല്‍ സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ഇസ്രയേലില്‍ ജോലി ചെയ്യുന്ന സൗമ്യയുടെ അടുത്ത ബന്ധുമായി ഷെര്‍ളിയാണ് ഇക്കാര്യം അറിയിച്ചത്.