Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

ഔദ്യോഗിക വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഏഷ്യാനെറ്റിനെ ഒഴിവാക്കി കേന്ദ്രമന്ത്രി വി മുരളീധരന്‍

കൊച്ചി: ഔദ്യോഗിക വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസിനെ കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ ഒഴിവാക്കി. ബിജെപി തീരുമാനം മാനിച്ചാണ് താന്‍ ഏഷ്യാനെറ്റിനെ ഒഴിവാക്കിയതെന്നും, കേന്ദ്രമന്ത്രിയാണെങ്കിലും പാര്‍ടി തീരുമാനം താന്‍ പാലിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം മന്ത്രിയുടെ ഔദ്യോഗിക പരിപാടികള്‍ അറിയിക്കുന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധിയെ പുറത്താക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് ബുധനാഴ്ച മുരളീധരന്‍ നടത്തിയ വാര്‍ത്താസമ്മേളനം സംബന്ധിച്ച് ഏഷ്യാനെറ്റിന് അറിയിപ്പ് ലഭിച്ചിരുന്നില്ല.

ഏഷ്യാനെറ്റ് ന്യൂസിനോട് ബിജെപി കേരളഘടകം നിസ്സഹകരണം പ്രഖ്യാപിച്ചിട്ടുണ്ട്, താന്‍ ബിജെപി നേതാവാണ്, അതുകൊണ്ട് ആ ചാനലിന് വാര്‍ത്താസമ്മേളനത്തില്‍ ഇടം നല്‍കുന്നില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുരളീധരന്‍ മറുപടിയും നല്‍കി.

കഴിഞ്ഞ ദിവസം ബംഗാള്‍ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നതിനെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ നല്‍കിയ മറുപടി അപമാനകരമാണെന്ന് കാട്ടി ബിജെപി പ്രതിഷേധ ക്യാമ്പയിന്‍ നടത്തിയിരുന്നു. ക്യാമ്പയിന്‍ ഇപ്പോഴും തുടരുന്നുണ്ട്.