Agriculture

Entertainment

December 7, 2022

BHARATH NEWS

Latest News and Stories

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗം കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ നടപടി

തൃശ്ശൂര്‍: ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ച കെ എസ് ആര്‍ ടി സി ഡ്രൈവറുടെ ലൈസന്‍സിന് മോട്ടോര്‍ വാഹന വകുപ്പ് ഒരു മാസത്തേക്ക് മരവിപ്പിച്ചു. കെ എസ് ആര്‍ ടി സി നോര്‍ത്ത് പറവൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ ചെറായി കോല്‍പുറത്ത് കെ ടി ഷാനിലിന്റെ ലൈസന്‍സാണ് തൃശൂര്‍ ആര്‍ടിഒ ആര്‍ രാജീവ് മരവിപ്പിച്ചത്.

നോര്‍ത്ത് പറവൂരില്‍ നിന്ന് കോഴിക്കോട്ടുളള യാത്രയ്ക്കിടെ കെ എസ് ആര്‍ ടി സി ബസിലെ ഡ്രൈവര്‍ ഷാനില്‍ ഫോണില്‍ സംസാരിക്കുന്ന ദൃശ്യങ്ങള്‍ ബസിലെ തന്നെ യാത്രക്കാരന്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി തൃശൂര്‍ എന്‍ഫോഴ്‌സമെന്റ് ആര്‍ ടി ഒ ഷാജി മാധവന് വാട്‌സ്പ്പില്‍ അയക്കുകയായിരുന്നു. തുടര്‍ന്നുളള അന്വേഷണത്തിലാണ് ബസ് ഓടിച്ച ഡ്രൈവറെ തിരിച്ചറിഞ്ഞത്. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് ഷാനില്‍ ആര്‍ ടി ഒ മുമ്പാകെ ഹാജാരാവുകയും കുറ്റം സമ്മതിക്കുകയും ചെയ്തു.

ലൈസന്‍സ് മരവിപ്പിച്ചത് കൂടാതെ മോട്ടോര്‍ വാഹന വകുപ്പിന്റെ കീഴിലുളള എടപ്പാള്‍ ഐ ഡി ടി ആറില്‍ ഒരു ദിവസത്തെ ബോധവല്‍ക്കരണ ക്ലാസ്സിനും അയച്ചു. നിയമലംഘനങ്ങള്‍ തടയുന്നതിനായി പരിശോധന ശക്തമാക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ ഷാജി മാധവന്‍ അറിയിച്ചു. നിയമലംഘനങ്ങള്‍ സംബന്ധിച്ച പരാതികള്‍ 9946100100 എന്ന വാട്‌സ്പ്പ് നമ്പറില്‍ അറിയിക്കാവുന്നതാണ്.