Agriculture

Entertainment

November 30, 2022

BHARATH NEWS

Latest News and Stories

കുതിരാന്‍: ഭാരവാഹനങ്ങള്‍ക്ക് ഇന്നും നാളെയും നിയന്ത്രണം

തൃശ്ശൂര്‍: കുതിരാന്‍ ദേശീയപാതിയില്‍ റീടാറിങ്ങും അറ്റകുറ്റപണികളും ദ്രുതഗതിയില്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ഭാരവാഹനങ്ങള്‍ പൂര്‍ണ്ണമായും യാത്ര ഒഴിവാക്കി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ എസ് ഷാനവാസ് അഭ്യര്‍ത്ഥിച്ചു. മറ്റു വാഹനങ്ങളും ഈ ദിവസങ്ങളില്‍ കഴിയുന്നയത്ര ഈ പാത ഒഴിവാക്കി അറ്റകുറ്റപണികള്‍ കഴിയും വേഗം പൂര്‍ത്തിയാക്കാന്‍ സഹകരിക്കണം. പാലക്കാട് യാത്രയ്ക്ക് മറ്റു റൂട്ടുകള്‍ ഉപയോഗിക്കണം.