Agriculture

Entertainment

November 30, 2022

BHARATH NEWS

Latest News and Stories

ടൗട്ടെ കേരളത്തിൽ : വ്യാപക നാശം

തിരുവനന്തപുരം: അറബിക്കടലില്‍ ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റായ ‘ടൗട്ടെ’ രൂപപ്പെട്ടു. 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തമാകും. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ശക്തമായ കാറ്റും മഴയും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കന്‍ കേരളത്തിലെ അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്.

കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂരില്‍ ഇന്നലെ രാത്രി മുതല്‍ കനത്ത മഴ തുടരുകയാണ്. തീരദേശത്തും മലയോരത്തും താമസിക്കുന്നവര്‍ക്ക് ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇന്നലെ രാത്രിയോടെ ലക്ഷദ്വീപിന് സമീപമെത്തിയ ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം ലക്ഷ്യമാക്കി നീങ്ങുമെന്നാണ് പ്രവചനങ്ങള്‍.

കണ്ണൂര്‍ ജില്ലയുടെ തീരരപ്രദേശത്ത് നിന്ന് 290 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറ് മാറിയാണ് നിലവില്‍ കാറ്റിന്റെ സഞ്ചാരപാത. 24 മണിക്കൂറിനുള്ളില്‍ കാറ്റ് ശക്തി പ്രാപിച്ച്‌ ചുഴലിക്കാറ്റായി മാറും.

കേരളത്തിലെ മിക്ക ജില്ല കളിലും ചുഴലികാറ്റ് നാശനഷ്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. കടലോര പ്രദേശങ്ങളിലും ചുഴലികാറ്റ് കനത്ത നാശനഷ്ടങ്ങളുണ്ടാക്കിയിട്ടുള്ളത്.തൃശ്ശൂരില്‍ രാത്രി ശക്തമായ കാറ്റും മഴയും ഉണ്ടായി. തീരദേശ മേഖലകളായി എറിയാട്, ചാവക്കാട്, കൈപ്പ മംഗലം എന്നിവിടങ്ങളില്‍ കടല്‍ ആക്രമണം ഉണ്ടായി. നൂറില്‍ അധികം വീടുകളില്‍ വെള്ളം കയറി. 105 പേരെ ക്യാമ്ബിലേക്ക് മാറ്റി പാര്‍പ്പിച്ചു. ചേര്‍പ്പില്‍ കനത്ത മഴയില്‍ വീട് തകര്‍ന്നു. ആയിരത്തോളം വീടുകള്‍ വാസയോഗ്യമല്ലാതായി.നഗരത്തില്‍ പല ഇടങ്ങളിലും വൈദ്യുതി വിതരണം മുടങ്ങി. ഇരിങ്ങാലക്കുടയില്‍ പല ഇടങ്ങളില്‍ മരം വീണു വൈദ്യുതി കമ്ബികള്‍ പൊട്ടി. എനമാക്കല്‍ റെഗുലേറ്ററിന്റെ ഷട്ടര്‍ തുറന്നിട്ടുണ്ട്.

കൊല്ലത്ത് അര്‍ധരാത്രിയോളം മഴയുണ്ടായിരുന്നു. പിന്നീട് മഴ കുറഞ്ഞു. കാറ്റിന്‍്റെ ശക്തിയും കുറഞ്ഞു.പുലര്‍ച്ചെയോടെ മഴ നിലച്ച മട്ടാണ്. കടല്‍ക്ഷോഭത്തിനും ശമനമുണ്ട് .മരങ്ങള്‍ കടപുഴകിയതിനെ തുടര്‍ന്ന് മുടങ്ങിയ വൈദ്യുതി ഇനിയും പൂര്‍ണമായും പുനസ്ഥാപിക്കപ്പെട്ടിട്ടില്ല. ക്യാമ്ബുകളിലേക്കു മാറിയവര്‍ അവിടെ തുടരുകയാണ്.

ആലപ്പുഴ ജില്ലയിലും പുലര്‍ച്ചവരെ മഴയുണ്ടായിരുന്നു. ശക്തമായ കാറ്റില്‍ നിരവധി വീടുകള്‍ തകര്‍ന്നു. ഒറ്റമശ്ശേരി, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ മേഖലയില്‍ കടലേറ്റം രൂക്ഷമാണ്. ഇവിടങ്ങളില്‍ ഇന്ന് എന്‍ഡിആര്‍എഫ് സംഘത്തെ നിയോഗിക്കും. കുട്ടനാട്, അപ്പര്‍കുട്ടനാട് മേഖലകളില്‍ കൂടുതല്‍ വീടുകളില്‍ വെള്ളം കയറി. എറണാകുളം ജില്ലയില്‍ ഇടവിട്ട് ശക്തമായ മഴ പെയ്യുന്നുണ്ട്. ജില്ലയില്‍ 15 ദുരിതാശ്വാസ ക്യാമ്ബുകളിലായി നാനൂറിലധികം പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.

കോട്ടയത്ത് രാത്രി മുഴുവന്‍ ശക്തമായ മഴ പെയ്തു.മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയരുന്നു. പടിഞ്ഞാറന്‍ മേഖലയിലേക്ക് കൂടുതല്‍ വെള്ളമെത്തുന്ന സ്ഥിതിയാണ്.രാത്രിയില്‍ ശക്തമായ കാറ്റില്‍ കുമരകം മേഖലയില്‍ നിരവധി വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. പത്തനംതിട്ടയില്‍ ഇന്നലെ രാത്രി തന്നെ മഴ കുറഞ്ഞു. അര്‍ദ്ധരാത്രിയില്‍ എവിടെയും ശക്തമായ മഴ ഉണ്ടായിരുന്നില്ല. രാവിലെ മുടിക്കെട്ടിയ അന്തരീക്ഷമാണെങ്കിലും മഴയില്ല. മലയോര മേഖലയില്‍ രാത്രി ഇടവിട്ട് മഴ പെയ്തു. അച്ഛന്‍ കോവില്‍ ആറ്റില്‍ നേരിയ രീതിയില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. അണക്കെട്ടുകളില്‍ നിലവില്‍ വെള്ളം തുറന്ന് വിടേണ്ട സാഹചര്യം ഇല്ല.

കോഴിക്കോട് ജില്ലയില്‍ ഇന്നലെ വൈകുന്നേരം തുടങ്ങിയ മഴ ഇപ്പോഴും തുടരുകാണ്. ശക്തമായ കാറ്റില്‍ പലയിടത്തും മരങ്ങള്‍ കടപുഴകി വീണു. കൊയിലാണ്ടി, ബേപ്പൂര്‍, തോപ്പയില്‍, കോതി എന്നിവിടങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപാര്‍പ്പിച്ചു. എന്‌‍ിആര്‍എഫ് സംഘം ജില്ലയില്‍ ക്യാമ്ബ് ചെയ്യുന്നുണ്ട്. മലപ്പുറത്തും മഴ തുടരുന്നു. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പൊന്നാനി, താനൂര്‍ തീരദേശമേഖലകളില്‍ കടല്‍ക്ഷോഭത്തിന്‍്റെ ശക്തി കുറഞ്ഞിട്ടുണ്ട്.. എന്‍ഡിആര്‍എഫ് സംഘത്തെ പൊന്നാനിയില്‍ വിന്യസിച്ചു. ഇടുക്കി രാത്രി ശക്തമായ മഴ പെയ്തു. മിക്കയിടത്തും വൈദ്യുതി ഇല്ല. ശക്തമായ കാറ്റില്‍ നിരവധി സ്ഥലത്തു മരങ്ങള്‍ കടപുഴകി വീണു.