Agriculture

Entertainment

November 30, 2022

BHARATH NEWS

Latest News and Stories

കാസര്‍കോട് വീട് നിലംപൊത്തി

കാസര്‍ഗോഡ്: അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ‘ടൗട്ടെ’ ചുഴലിക്കാറ്റായി മാറിയതിനെത്തുടര്‍ന്ന് കേരളത്തില്‍ പലയിടങ്ങളിലും വ്യാപക നാശനഷ്ടം കാസര്‍ഗോഡില്‍ വീട് നിന്ന നില്‍പ്പില്‍ നിലംപൊത്തി വീണു. തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമായി തന്നെ തുടരുകയാണ്. ഒട്ടേറെ വീടുകളില്‍ വെള്ളം കയറി. തയാറെടുപ്പ് വിലയിരുത്താന്‍ പ്രധാനമന്ത്രി യോഗം വിളിച്ചു.

കടല്‍ക്ഷോഭത്തില്‍ വലിയതുറ കടല്‍പ്പാലത്തില്‍ വിള്ളലുണ്ടായി. ആലപ്പുഴ, ഇടുക്കി, വയനാട് ജില്ലകളില്‍ ശക്തമായ കാറ്റില്‍ വ്യാപക നാശനഷ്ടമുണ്ടായി. ഒട്ടേറെ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടു പറ്റി. വട്ടവടയില്‍ മരം വീണ് വഴികള്‍ തടസപ്പെട്ടു, ഹൃദ്രോഗി ആശ്രുപത്രിയിലെത്താനാവാതെ മരിച്ചു.

എറണാകുളം, കോട്ടയം, ആലപ്പുഴ, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയ കണ്ണൂരും കാസര്‍കോടും ശക്തമായ മഴ തുടരുകയാണ്. കണ്ണൂരില്‍നിന്ന് 290 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റിന്റെ സഞ്ചാരപാത.