Agriculture

Entertainment

December 2, 2022

BHARATH NEWS

Latest News and Stories

ദുർഗന്ധം വമിക്കുന്ന ജലവും ആയുധമാക്കി ഇസ്രായേൽ . പാലസ്തീൻ വിഷയത്തിൽ ചേരിതിരിഞ്ഞ് ലോകം

ടെൽ അവീവ് : ഗാസയിലേക്കുള്ള ഇസ്രായേല്‍ സൈനിക ആക്രമണത്തില്‍ നിന്നും നിലവില്‍ പിന്‍മാറില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.അവര്‍ ഞങ്ങളുടെ തലസ്ഥാനത്തെ ആക്രമിച്ചു. ഞങ്ങളുടെ നഗരങ്ങളിലേക്ക് റോക്കറ്റാക്രമണം നടത്തി. അവരതിന് ശിക്ഷ അനുഭവിക്കുകയാണ്. അത് തുടരും,’ തെല്‍ അവീവിലെ സൈനിക ആസ്ഥാനത്ത് നടന്ന സുരക്ഷാ കൂടിക്കാഴ്ചയില്‍ നെതന്യാഹു പറഞ്ഞു. ‘ ഇത് അവസാനിച്ചിട്ടില്ല’ നെതന്യാഹു പറഞ്ഞു.

സമാന പ്രതികരണമാണ് നെതന്യാഹുവിന്റെ മുതിര്‍ന്ന ഉപദേഷ്ഠാവായ മാര്‍ക് റെഗവ് ബിബിസിയോട് നടത്തിയത്. തങ്ങളുടെ നഗരങ്ങളിലേക്ക് നടത്തിയ ആക്രമണങ്ങള്‍ക്ക് ഹമാസിനോട് കണക്കു ചോദിക്കുമെന്നും ആക്രമണങ്ങള്‍ അവസാനിച്ചിട്ടില്ലെന്നും നെതന്യാഹു പറഞ്ഞു. വിചിത്രമായ ഒരു ആയുധം കൂടി ഇസ്രായേല്‍ സൈന്യം പലസ്തീനികള്‍ക്ക് മേല്‍ പ്രയോഗിക്കുന്നുണ്ട്.

പലരും ഇതിനെ ജലപീരങ്കി അല്ലെങ്കില്‍ മലിനജല പീരങ്കി എന്നാണ് വിളിക്കുന്നത്. എന്നാല്‍ അറബിയില്‍‌, ഈ രൂക്ഷ ഗന്ധമുള്ള മലിന ജലത്തെ ‘ഖരാര’ എന്നാണ് വിളിക്കുന്നത്. ഇംഗ്ലീഷില്‍ ഇതിനെ സ്കങ്ക് വാട്ടര്‍ (Skunk Water) എന്നും വിളിക്കുന്നു.

പ്രതിഷേധക്കാരെ ഓടിക്കാന്‍ ഇസ്രായേല്‍ പൊലീസ് ഉപയോഗിക്കുന്ന ഒരു പ്രധാന ആയുധമാണിത്. ഈ വെള്ളത്തില്‍ നിന്ന് വമിക്കുന്ന അതിരൂക്ഷ ഗന്ധം സഹിക്കാന്‍ ആര്‍ക്കും പറ്റാറില്ല. ഒഡോര്‍ടെക് എന്ന ഇസ്രായേലി കമ്ബനിയാണ് സ്കങ്ക് വാട്ടര്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള ആയുധമായി വികസിപ്പിച്ചെടുത്തത്.
സ്കങ്ക് വെള്ളം ചെറിയ രീതിയില്‍ സ്പ്രേ ചെയ്താല്‍ പോലും ദിവസങ്ങളോളം ചര്‍മ്മത്തില്‍ നിന്ന് ദുര്‍ഗന്ധം വമിക്കും. വസ്ത്രങ്ങളിലെയും കെട്ടിടങ്ങളിലെയും ദുര്‍ഗന്ധം കൂടുതല്‍ കാലം നീണ്ടു നില്‍ക്കും.

ഇസ്രായേല്‍-പലസ്തീന്‍ ആക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്ന് ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്ത്. ഗാസ അതിര്‍ത്തിയില്‍ നടക്കുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും യുഎന്‍ സുരക്ഷാ സമിതി അടിയന്തിരമായി ഇടപെടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് വിദേശകാര്യ വകുപ്പ് ചെയര്‍മാന്‍ ആനന്ദ് ശര്‍മ്മയാണ് പാര്‍ട്ടിയെ പ്രതിനിധീകരിച്ചുകൊണ്ട് ഇക്കാര്യം അറിയിച്ചത്.

അല്‍ അസ്ഖ പള്ളിയില്‍ യാതൊരു നിയന്ത്രണങ്ങളും ഇല്ലാതെ പ്രാര്‍ത്ഥിക്കാന്‍ പലസ്തീന്‍ ജനതയ്ക്ക് അവകാശമുണ്ട്. ഇസ്രായേല്‍ ജനതയെപ്പോലെ തന്നെ സുരക്ഷിതമായി ജീവിക്കാനുള്ള എല്ലാ അവകാശവും പലസ്തീനികള്‍ക്കും ഉണ്ടെന്നും കോണ്‍ഗ്രസ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.

പാരീസില്‍ പലസ്തീന്‍ അനുകൂല പ്രതിഷേധ സമരങ്ങള്‍ നിരോധിച്ച്‌ ഫ്രഞ്ച് സര്‍ക്കാര്‍. ഇസ്രായേലിന്റെ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധിച്ച്‌ ഫ്രാന്‍സിലെ പലസ്തീന്‍ അനുകൂലികള്‍ കഴിഞ്ഞ ദിവസം പാരീസില്‍ ഐക്യദാര്‍ഢ്യ പ്രകടനങ്ങള്‍ നടത്തിയിരുന്നു. ഇത്തരം പ്രകടനങ്ങള്‍ അക്രമാസക്തമായതിന് പിന്നാലെയാണ് പാരീസില്‍ പലസ്തീന്‍ അനുകൂല പ്രതിഷേധം നിരോധിക്കാന്‍ ഫ്രാന്‍സ് തീരുമാനിക്കുന്നത്.

പലസ്തീനെ പിന്തുണച്ചുള്ള സമരങ്ങള്‍ അനുവദിക്കില്ലെന്നും, ഇത് മറികടന്നാല്‍ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നും ഫ്രാന്‍സ് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാര്‍മനിന്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഇത് സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ കൈമാറിക്കഴിഞ്ഞു.ഇതിനിടെ പാലസ്തീനെതിരെയുള്ള ആക്രമണങ്ങളില്‍ പ്രതിഷേധിച്ച്‌ ഇസ്രായേല്‍ അതിര്‍ത്തി കടന്നെത്തിയ ലെബനീസ് യുവാക്കള്‍ക്ക് നേരെ ഇസ്രായേല്‍ സൈനികര്‍ വെടിവെപ്പ് നടത്തി. ആക്രമണത്തില്‍ ഒരു ലെബനീസ് യുവാവ് കൊല്ലപ്പെട്ടതായി ലെബനനിലെ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

പാലസ്തീനുമായി സൗദി അറേബ്യ ചര്‍ച്ച നടത്തി. സൗദി വിദേശ കാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനാണു ഫലസ്തീന്‍ അതോറിറ്റി വിദേശ കാര്യ മന്ത്രി റിയാദ് അല്‍ മാലികിയുമായി ടെലഫോണില്‍ സംഭവ വികാസങ്ങള്‍ ചര്‍ച്ച ചെയ്‌തത്‌. ഇസ്രായേൽ നടത്തിയ നിയമവിരുദ്ധ നടപടികളെ സഊദി അറേബ്യ അപലപിക്കുന്നുവെന്നും എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളും കരാറുകളും ലംഘിക്കുന്ന ഇസ്രായേൽ‍ നടപടികള്‍ ഉടന്‍ അവസാനിപ്പിക്കമെന്നും
മന്ത്രി ആവശ്യപ്പെട്ടു.

1967 ലെ അതിര്‍ത്തിയില്‍ പാലസ്തീന്‍ ജനതയ്ക്ക് ഒരു സ്വതന്ത്ര പാലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാന്‍ പ്രാപ്തരാക്കുന്ന പാലസ്തീന്‍ പ്രശ്‌നത്തിന് ന്യായവും സമഗ്രവുമായ പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയുള്ള ശ്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് ഫൈസല്‍ രാജകുമാരന്‍ ആവശ്യപ്പെട്ടു.