Agriculture

Entertainment

December 2, 2022

BHARATH NEWS

Latest News and Stories

സംസ്ഥാനത്ത് ഇന്ന് 32680 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച 32,680 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. മലപ്പുറം 4782, എറണാകുളം 3744, തൃശൂര്‍ 3334, തിരുവനന്തപുരം 3292, പാലക്കാട് 3165, കോഴിക്കോട് 2966, കൊല്ലം 2332, കോട്ടയം 2012, ആലപ്പുഴ 1996, കണ്ണൂര്‍ 1652, പത്തനംതിട്ട 1119, കാസര്‍ഗോഡ് 847, ഇടുക്കി 737, വയനാട് 702 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 96 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6339 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 296 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 29,969 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2316 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

മലപ്പുറം 4521, എറണാകുളം 3620, തൃശൂര്‍ 3272, തിരുവനന്തപുരം 3097, പാലക്കാട് 1643, കോഴിക്കോട് 2926, കൊല്ലം 2321, കോട്ടയം 1762, ആലപ്പുഴ 1993, കണ്ണൂര്‍ 1500, പത്തനംതിട്ട 1081, കാസര്‍ഗോഡ് 827, ഇടുക്കി 715, വയനാട് 691 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

99 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 30, കാസര്‍ഗോഡ് 13, തൃശൂര്‍, പാലക്കാട്, വയനാട് 9 വീതം, എറണാകുളം 8, തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് 5 വീതം, പത്തനംതിട്ട, കോട്ടയം, ഇടുക്കി 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 29,442 പേര്‍ രോഗമുക്തി നേടി. 4,45,334 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 16,66,232 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 10,31,271 പേരാണ് നിരീക്ഷണത്തിലുള്ളത്. നിലവില്‍ 852 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.