Agriculture

Entertainment

November 30, 2022

BHARATH NEWS

Latest News and Stories

ബ്ലാക്ക് ഫംഗസ് കേരളത്തിലും കണ്ടെത്തിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ബ്ലാക്ക് ഫംഗസ് കേരളത്തിലും കണ്ടെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് വിവരങ്ങള്‍ വിശദീകരിക്കുന്ന വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ മഹാരാഷ്ട്രയിലാണ് ബ്ലാക്ക് ഫംഗസ് കണ്ടെത്തിയത്. ഡല്‍ഹി എയിംസില്‍ മാത്രം തന്നെ 23 പേര്‍ക്ക് ഈ പൂപ്പല്‍ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ 20 പേരും കോവിഡ് ബാധിതരാണ്. ചില സംസ്ഥാനങ്ങളില്‍ 400 മുതല്‍ 500 വരെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

മ്യൂക്കോര്‍മൈക്കോസിസ് എന്ന പൂപ്പല്‍ ബാധയെ അവഗണിക്കരുതെന്നും അതീവ ജാഗ്രതപുലര്‍ത്തണമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. നെറ്റി, മൂക്ക്, കവിള്‍, കണ്ണുകള്‍, പല്ല് എന്നിവിടങ്ങളില്‍ ചര്‍മ രോഗം പോലെയാണ് പൂപ്പല്‍ബാധ ആദ്യം പ്രത്യക്ഷപ്പെടുക. പിന്നീടത് കണ്ണുകളിലേക്കും തലച്ചോറ്, ശ്വാസകോശം എന്നിവിടങ്ങളിലേക്കും പടരും. മൂക്കിന് ചുറ്റും നിറവ്യത്യാസം സംഭവിക്കുകയോ കാഴ്ച മങ്ങുകയോ ചെയ്യും. നെഞ്ചുവേദന, ശ്വാസതടസം, ചുമച്ച് ചോരതുപ്പല്‍ എന്നിവയും ബ്ലാക്ക് ഫംഗസ് രോഗലക്ഷണമാണ്.