Agriculture

Entertainment

November 30, 2022

BHARATH NEWS

Latest News and Stories

Gaza tower housing AP, Al Jazeera collapses after missile strike in Gaza city, May 15, 2021. REUTERS/Mohammed Salem

അൽ ജസീറ ഓഫീസ് കെട്ടിടം ഇസ്രായേൽ ബോംബിട്ടു തകർത്തു

ടെൽ അവീവ് : ഗാസ്സയില്‍ ‘അല്‍ ജസീറ’യടക്കം മാധ്യമ ഓഫിസുകള്‍ ഇസ്രയേല്‍ തകര്‍ത്തു. അല്‍ ജസീറ, അസോസിയേറ്റഡ് പ്രസ് തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങളുടെ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്ന ഗാസ്സയിലെ ബഹുനില കെട്ടിടമാണ് ഇസ്രായേല്‍ വ്യോമാക്രമണത്തിലൂടെ തകര്‍ത്തത്. കെട്ടിടം നാമാവശേഷമാക്കിയതായി ‘അല്‍ജസീറ’ റിപ്പോര്‍ട്ട് ചെയ്തു. കെട്ടിടത്തില്‍ നിരവധി അപ്പാര്‍ട്ടുമെന്റുകളും മറ്റ് ഓഫിസുകളും ഉണ്ടായിരുന്നു.

ആക്രമണത്തില്‍ ആളപായമുണ്ടോയെന്നത് വ്യക്തമല്ല. ഇവിടെ കുടുംബങ്ങളും താമസിച്ചിരുന്നു. വ്യോമാക്രമണത്തിനു ഒരു മണിക്കൂര്‍ മുമ്ബ് കെട്ടിടത്തിലെ താമസക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായി ‘അല്‍ ജസീറ’ റിപ്പോര്‍ട്ട് ചെയ്യ്തു.
ലൈവ് അൽ ജസീറ വീഡിയോയിൽ 11 നിലകളുള്ള അൽ-ജല കെട്ടിടം കാണിക്കുന്നുണ്ട് നിരവധി താമസക്കാരും മറ്റ് ഓഫീസുകളുമാണ് ഇവിടെയുളളത്.