Agriculture

Entertainment

December 2, 2022

BHARATH NEWS

Latest News and Stories

പോലീസിന്റെ പ്രതേക അറിയിപ്പ്

കണ്ടൈന്‍മെന്റ് സോണുകളില്‍ നിന്ന് രാത്രി സമയങ്ങളില്‍ പ്രതേകിച്ച് നേരം പുലരുന്ന സമയങ്ങളില്‍ ഓട്ടോയിലും മറ്റും സ്ത്രീകളും കുട്ടികളും അടങ്ങുന്ന കുടുംബങ്ങള്‍ പുറത്തേക്ക് യാത്ര ചെയ്യുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ ഇത് കൂടുതലാവാന്‍ സാധ്യത ഉണ്ടെന്നും മനസ്സിലാക്കുന്നു. അതുകൊണ്ട് ഇന്ന് മുതല്‍ കൂടുതല്‍ പോലീസ് വാഹനങ്ങളും സേനാംഗങ്ങളെയും സജജീകരിച്ച് രാത്രി ഏഴുമണി മുതല്‍ രാവിലെ ഏഴുമണി വരെ പട്രോളിംഗ് ആരംഭിക്കുന്നതാണ്.

ലോക്ക് ഡൗണ്‍ തീരുന്നത് വരെ എല്ലാ ദിവസവും ഹൈവേയിലും മറ്റെല്ലായിടത്തും കര്‍ശന രാത്രികാല പട്രോളിംഗ് ഉണ്ടായിരിക്കും. ഈ സമയത്ത് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ലോക്ക്ഡൗണ്‍ തീരുന്നത് വരെ വിട്ട് നല്‍കുന്നതല്ല. മാത്രമല്ല, ഡ്രൈവര്‍ അടക്കമുള്ള എല്ലാ യാത്രക്കാരെയും 15 ദിവസത്തേക്ക് കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് അയക്കുന്നതായിരിക്കും. കൂടാതെ കേസെടുത്ത് കടുത്ത പിഴ ഈടാക്കുന്നതുമായിരിക്കും. എല്ലാവരും ജാഗ്രത പാലിക്കുക. ഈ മുന്നറിയിപ്പ് അവഗണിക്കരുത്