Agriculture

Entertainment

November 30, 2022

BHARATH NEWS

Latest News and Stories

ടൗട്ടെ തീവ്ര ചുഴലിക്കാറ്റായി ഗോവ തീരത്തേക്ക്

കൊച്ചി: ടൗട്ടെ ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറി ഗോവ തീരത്തേക്ക് നീങ്ങുന്നു. ഗോവയിലെ പനാജിയില്‍ നിന്ന് 220 കിലോമീറ്റര്‍ അകലെ അറബിക്കടലില്‍ സ്ഥിതി ചെയ്യുന്ന ചുഴലിക്കാറ്റ് ചൊവ്വാഴ്ചയോടെ ഗുജറാത്തിലേക്ക് കടക്കും. രാജ്യത്തിന്റെ പടിഞ്ഞാറന്‍ തീരം മുഴുവനും ജാഗ്രത പാലിക്കുകയാണ്.

ചുഴലിക്കാറ്റ് കര്‍ണാടകയിലെ 73 ഗ്രാമങ്ങളെ ബാധിച്ചിട്ടുണ്ടെന്ന് കര്‍ണാടക സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. 4 മരണങ്ങളാണ് കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ചുഴലിക്കാറ്റ് വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നും, ഉച്ചകഴിഞ്ഞ് ഗോവയുടെ വടക്ക്‌വടക്കുപടിഞ്ഞാറായിരിക്കും ഇതിന്റെ കേന്ദ്രമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി